Quantcast

അജിത് കുമാർ ചിത്രം ‘വിടാമുയർച്ചി’ യുടെ ഫസ്റ്റ് ലുക്ക് എത്തി

മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    30 Jun 2024 7:37 PM IST

അജിത് കുമാർ ചിത്രം ‘വിടാമുയർച്ചി’ യുടെ ഫസ്റ്റ് ലുക്ക് എത്തി
X

കൊച്ചി: തമിഴ് താരം അജിത് കുമാറിനെ നായകനാക്കി സംവിധായകൻ മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രമായ വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. തെന്നിന്ത്യൻ സിനിമാ ലോകവും അജിത് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

മങ്കാത്ത എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അജിത് കുമാർ- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കും.ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. അതിന് ശേഷം ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ പറഞ്ഞു.

തമിഴിലെ സെൻസേഷണൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദരാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കി.

TAGS :

Next Story