Quantcast

നസ്‌ലിൻ നായകനാകുന്ന ഗിരീഷ് എ.ഡി ചിത്രം 'ഐ ആം കാതലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഐ ആം കാതലൻ'

MediaOne Logo

Web Desk

  • Updated:

    2023-10-06 13:07:58.0

Published:

6 Oct 2023 6:30 PM IST

First look poster of Girish AD film I Am Kathalan starring Naslen is out
X

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഐ ആം കാതലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'നിങ്ങൾ ഒരു നായയാണെന്ന് ഇന്റർനെറ്റിൽ ആരും അറിയില്ല' എന്ന ന്യുയോർക്കർ മാഗസിനിൽ 1993ൽ പുറത്തിറങ്ങിയ കാർട്ടൂണിന്റെ ക്യപ്ഷനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. അനിഷ്മയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഡോ. പോൾസ് എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു തോമസാണ് സഹ നിർമാതാവ്. സ്‌ക്രിപ്റ്റ് - സജിൻ ചെറുകയിൽ, ഛായാഗ്രഹണം - ശരൻ വേലായുധൻ, എഡിറ്റർ - ആകാശ് ജോസഫ് വർഗീസ്, മ്യുസിക്ക് - സിദ്ധാർത്ഥ പ്രദീപ്, ആർട്ട് - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, ലിറിക്സ് - സുഹൈൽ കോയ, പ്രൊഡക്ഷൻ കൻട്രോളർ - മനോജ് പൂങ്കുന്നം, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ - ശബരി എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

TAGS :

Next Story