Quantcast

ഷെയ്‌നും രേവതിയും ഒന്നിക്കുന്നു; 'ഭൂതകാലം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഷെയ്ൻ നിഗവും രേവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

MediaOne Logo

Web Desk

  • Updated:

    2021-10-05 08:17:38.0

Published:

5 Oct 2021 8:15 AM GMT

ഷെയ്‌നും രേവതിയും ഒന്നിക്കുന്നു; ഭൂതകാലം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
X

ഷെയ്ൻ നിഗമിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഭൂതകാലം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗം കൂടാതെ രേവതിയും ചിത്രത്തിൽ പ്രധാനകഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷെയ്ൻ തന്നെയാണ് ഗാനങ്ങളും രചിച്ചിരിക്കുന്നത്. ഷെയ്ൻ നിഗവും രേവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.



ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അൻവർ റഷീദിന്റെ ഭാര്യ തേരേസ റാണിയും ഷെയ്ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബുമാണ് ചിത്രം നിർമിക്കുന്നത്. ഗോപി സുന്ദർ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നു. ഷെഹ്നാദ് ജലാലാണ് ഛായാഗ്രാഹകൻ.




TAGS :

Next Story