Quantcast

ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-03-12 08:57:42.0

Published:

12 March 2026 10:51 AM IST

ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
X

കണ്ണൂര്‍: നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.രസികൻ, അണ്ണൻ തമ്പി, മാടമ്പി,ഡോൺ,പട്ടണത്തിൽ ഭൂതം,ഉലകം ചുറ്റും വാലിഭൻ തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരി മുരളി.

പ്രശസ്ത നാടക-സീരിയൽ നടൻ പയ്യന്നൂർ മുരളിയാണ് പിതാവ്. സീരിയലിലൂടെയാണ് ഹരി അഭിനയ രംഗത്ത് എത്തുന്നത്. ദിലീപ് നായകനായ രസികൻ ആണ് ആദ്യ സിനിമ. ലപതുകളോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അമർ അക്ബർ ആന്റണിയിലും ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.

TAGS :

Next Story