Quantcast

'രാഖിഫിക്കേഷ'ന് പിന്നാലെ താരങ്ങള്‍; സിനിമാ മേഖലയിലെ പുതിയ ട്രെന്‍ഡ്

രാഖിഫിക്കേഷന്‍ എന്ന വാക്ക് മറ്റ് താരങ്ങള്‍ക്കും ചാര്‍ത്തിക്കൊടുക്കുകയാണ് സമൂഹമാധ്യമങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2026-08-24 07:24:34

Published:

24 Aug 2026 12:49 PM IST

രാഖിഫിക്കേഷന് പിന്നാലെ താരങ്ങള്‍; സിനിമാ മേഖലയിലെ പുതിയ ട്രെന്‍ഡ്
X

ബോളിവുഡില്‍ ഒരു കാലത്ത് അടിക്കടിയുള്ള രൂപമാറ്റത്തിന്റെ പേരില്‍ ഏറെ പഴികേട്ട നടിയാണ് രാഖി സാവന്ത്. അവരുടെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ എടുത്ത് താരതമ്യപ്പെടുത്തി സൗന്ദര്യവര്‍ധക നടപടികളെയടക്കം ആളുകള്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പുതിയൊരു വാക്കും രൂപംകൊണ്ടു. രാഖിഫിക്കേഷന്‍.

എന്നാല്‍ ഇന്ന് സൗന്ദര്യവര്‍ധക ചികിത്സകള്‍ വളരെ സാധാരണമായി. താരങ്ങള്‍ വ്യാപകമായി ഇത്തരം ചികിത്സകളെ ആശ്രയിക്കാന്‍ തുടങ്ങി. പലരുടെയും മുഖത്ത് നാടകീയമായ മാറ്റങ്ങള്‍ വന്നു. ഇതോടെ രാഖിഫിക്കേഷന്‍ എന്ന വാക്ക് മറ്റ് താരങ്ങള്‍ക്കും ചാര്‍ത്തിക്കൊടുക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

അടുത്തിടെ ഗൗരി ഖാനാണ് 'രാഖിഫിക്കേഷ'ന് ഇരയായത്. ഗൗരി ഖാന്റെ പുതിയ ചിത്രങ്ങള്‍ കണ്ട ആളുകള്‍ അവരുടെ മുഖത്തിന്റെ സ്വാഭാവികവും മൂര്‍ച്ചയുള്ളതുമായ സവിശേഷതകളെ സൗന്ദര്യവര്‍ധക ചികിത്സകള്‍ ഇല്ലാതാക്കിയെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ പലപ്പോഴും സൗന്ദര്യവര്‍ധക ചികിത്സകള്‍ മൂലമല്ലാതെ പ്രായം, ശരീരഭാരം കുറയ്ക്കല്‍, മേക്കപ്പ്, ലൈറ്റിങ്, ഫില്‍ട്ടേഴ്‌സ്, ശസ്ത്രക്രിയ ആവശ്യമില്ലാത്ത സൗന്ദര്യ ചികിത്സകള്‍ എന്നിവയെല്ലാംകൊണ്ട് ഒരാളുടെ മുഖത്ത് വലിയ വ്യത്യാസങ്ങള്‍ സംഭവിക്കാം. പക്ഷേ, അവയെയും രാഖിഫിക്കേഷന്റെ ഭാഗമായി പരിഹസിക്കുന്നതിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.

ഒരുകാലത്ത് മുഖത്തെ മാറ്റങ്ങളുടെ പേരില്‍ പരിഹസിക്കപ്പെട്ട രാഖി സാവന്ത് തന്നെ ഇപ്പോള്‍ താന്‍ ചെയ്ത ചികിത്സകളെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതും ശ്രദ്ധേയമാണ്. സിനിമയില്‍ അവസരം ലഭിക്കാതെ അവഗണിക്കപ്പെട്ടതോടെയാണ് താന്‍ ചികിത്സകള്‍ക്ക് വിധേയയായതെന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ചെറിയ രീതിയിലെങ്കിലും സൗന്ദര്യവര്‍ധക ചികിത്സകള്‍ നടത്താത്ത താരങ്ങള്‍ ഇപ്പോള്‍ വളരെ കുറവാണെന്നതാണ് വസ്തുത. അത്രമാത്രം സൗന്ദര്യചികിത്സാ മേഖല വളര്‍ന്നുകഴിഞ്ഞു. ഫില്ലേഴ്‌സ്, ബൊട്ടോക്‌സ്, ലിപ് എന്‍ഹാന്‍സ്‌മെന്റ് തുടങ്ങിയ ചികിത്സങ്ങള്‍ താരങ്ങളുടെയിടയില്‍ മാത്രമല്ല, സാധാരണ ജനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

സൗന്ദര്യവര്‍ധക ചികിത്സകള്‍ നടത്തിയെന്ന് തുറന്നുപറഞ്ഞ ചില താരങ്ങള്‍ ഇതാ...

1) ശില്‍പ ഷെട്ടി

മൂക്കിന് ശസ്ത്രക്രിയ നടത്തിയതായി ശില്‍പ ഷെട്ടി പരസ്യമായി സമ്മതിച്ചിട്ടുണ്ട്.

2) ശ്രുതി ഹാസന്‍

മൂക്കിന്റെ പ്രശ്‌നങ്ങള്‍ മൂലം ശ്വാസമെടുക്കുന്നതില്‍ പ്രയാസമുണ്ടായപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന് ശ്രുതി ഹാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം ശരീരത്തില്‍ ഒരാള്‍ എന്തെങ്കിലും ചെയ്യുന്നതിനെ മറ്റുള്ളവര്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

3) അനുഷ്‌ക ശര്‍മ

2014ല്‍ ചുണ്ടിലെ മാറ്റത്തിന്റെ പേരില്‍ അനുഷ്‌ക ശര്‍മയ്ക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പിന്നീട് ബോംബെ വെല്‍വെറ്റ് എന്ന സിനിമയ്ക്ക് വേണ്ടി ലിപ് എന്‍ഹാന്‍സ്‌മെന്റ് നടത്തിയതായി അവര്‍ വെളിപ്പെടുത്തി.

പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന പ്രചാരണങ്ങളെ നിഷേധിച്ച നടിമാരുമുണ്ട്....

1) വാണി കപൂര്‍

വാണി കപൂറിന്റെ രൂപമാറ്റങ്ങള്‍ ആളുകളുടെയിടയില്‍ ചര്‍ച്ചാവിഷയമായെങ്കിലും ശരീരഭാരം കുറച്ചതാണ് തന്റെ മാറ്റത്തിന് കാരണമെന്നാണ് വാണി കപൂര്‍ പ്രതികരിച്ചത്.

2) കിയാര അദ്വാനി

സൗന്ദര്യവര്‍ധക ചികിത്സകള്‍ നടത്തിയെന്ന പ്രചാരണം കിയാര അദ്വാനി തള്ളിക്കളഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശസ്ത്രക്രിയക്ക് മുമ്പും ശേഷവും എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കണ്ട് തന്റെ ചിത്രത്തിന്റെ എന്തോ ചെയ്‌തെന്ന് സംശയിച്ചതായും കിയാര പറഞ്ഞു.

3) റുബീന ദിലൈക്ക്

പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ലെന്നും ശരിയായ ചര്‍മ സംരക്ഷണത്തിലൂടെയുണ്ടായ മാറ്റമാണെന്നുമാണ് റുബീനയുടെ പ്രതികരണം.

സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്ക് അതിന്റേതായ അപകടസാധ്യതയുമുണ്ട്. വിചാരിച്ചതുപോലെ ശസ്ത്രക്രിയ നടക്കാത്ത താരങ്ങളും കുറവല്ല.

1) പ്രിയങ്ക ചോപ്ര

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം പ്രിയങ്ക ചോപ്രയ്ക്ക് മൂക്കിന്റെ ഒരു അറയില്‍ നിന്നും പോളിപ്പ് നീക്കം ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ നടപടിക്രമം തെറ്റിപ്പോയി. ഇത് മൂക്കിന്റെ പാലത്തെ ബാധിച്ചു. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടിവന്നുവെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.

2) കൊയ്‌ന മിത്ര

മൂക്കിന്റെ ശസ്ത്രക്രിയക്ക് ശേഷം സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നുവെന്ന് കൊയന് മിത്രയും പറഞ്ഞു. മൂക്കിന് ഗുരുതരമായ വീക്കം വന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

3) ഉര്‍ഫി ജാവേദ്

കോസ്‌മെറ്റിക് ഫില്ലറുകള്‍ തെറ്റിപ്പോയതിനെക്കുറിച്ചും കണ്ണുകള്‍ക്കും ചുണ്ടുകള്‍ക്കും താഴെയുണ്ടായ സങ്കീര്‍ണതകളെക്കുറിച്ചും ഉര്‍ഫി ജാവേദും പരസ്യമായി സംസാരിച്ചിട്ടുണ്ട്.

TAGS :

Next Story