Quantcast

ഹലാല്‍ ലവ് സ്റ്റോറി അമേരിക്കയിലെ തസ്‍വീര്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു

സകരിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്

MediaOne Logo

ijas

  • Updated:

    2021-08-07 05:31:40.0

Published:

7 Aug 2021 4:52 AM GMT

ഹലാല്‍ ലവ് സ്റ്റോറി അമേരിക്കയിലെ തസ്‍വീര്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു
X

സകരിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറി അമേരിക്കയിലെ തസ്‍വീര്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു. അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേഷ്യന്‍ ഫിലിം ഫെസ്റ്റിവലാണ് ടി.എസ്.എ.എഫ്.എഫ്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് വിര്‍ച്വലായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 15 ദിവസങ്ങളിലായി ഒക്ടോബര്‍ 01 മുതല്‍ 15 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക.

സകരിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹലാല്‍ ലവ് സ്റ്റോറിയില്‍ മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും ഭാഗമാണ്. ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്‍റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ചലച്ചിത്രനിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ്‌‌ സിനിമ.

ചിത്രത്തിന്‍റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രത്തിന് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

TAGS :

Next Story