Quantcast

ഇന്‍സ്റ്റഗ്രാമില്‍ നിന്നും സുസ്മിത സെന്നിനെ നീക്കം ചെയ്ത് ലളിത് മോദി; സംശയത്തോടെ ആരാധകര്‍

സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമായിരുന്നു ലളിത് മോദിയുടെ ട്വീറ്റ്

MediaOne Logo

Web Desk

  • Published:

    6 Sept 2022 10:49 AM IST

ഇന്‍സ്റ്റഗ്രാമില്‍ നിന്നും സുസ്മിത സെന്നിനെ നീക്കം ചെയ്ത് ലളിത് മോദി; സംശയത്തോടെ ആരാധകര്‍
X

മുംബൈ: കഴിഞ്ഞ ജൂലൈയിലായിരുന്നു ഐ.പി.എല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദിയും ബോളിവുഡ് താരം സുസ്മിത സെന്നും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നത്. മോദി തന്നെയായിരുന്നു ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമായിരുന്നു ലളിത് മോദിയുടെ ട്വീറ്റ്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ബന്ധം അവസാനിപ്പിച്ചോ എന്നാണ് ആരാധകരുടെ സംശയം.


ലളിത് മോദിയുടെ ഇന്‍സ്റ്റഗ്രാം പേജിലെ മാറ്റം കണ്ടാണ് ആരാധകരുടെ ചോദ്യം. ആദ്യം സുസ്മിതക്കൊപ്പമുള്ള ചിത്രമായിരുന്നു മോദിയുടെ പ്രൊഫൈല്‍ ഫോട്ടോ. എന്നാലിപ്പോള്‍ ഐപിഎല്ലിന്‍റെ പശ്ചാത്തലത്തിലുള്ള തന്‍റെ ചിത്രമാണ് ലളിത് മോദി പ്രൊഫൈല്‍ ഫോട്ടോ ആക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ബയോയില്‍ 'finally starting a new life with my partner in crime.My love' എന്ന് സുസ്മിത സെന്നിനെ മെന്‍ഷന്‍ ചെയ്തിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്. പകരം "Founder @iplt20 INDIAN PREMIER LEAGUE - Moon.എന്നാണ് കൊടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് മോദി തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ മാറ്റം വരുത്തിയത്.

ലളിത് മോദിയും സുസ്മിത സെന്നും തമ്മിലുള്ള പ്രണയം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നടിക്കൊപ്പം അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സുസ്മിതക്ക് അയച്ച ട്വീറ്റും ചര്‍ച്ചയായിരുന്നു.





TAGS :

Next Story