Quantcast

ഹവാഹവായ്; മറാത്തി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍

വീ ആര്‍ എന്ന ഹിന്ദി ചിത്രവും ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ വാട്ടര്‍ എന്ന ഇംഗ്ലീഷ് ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    21 Sept 2022 1:13 PM IST

ഹവാഹവായ്; മറാത്തി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍
X

കുറച്ചു ചിത്രങ്ങളിലൂടെ തന്നെ മലയാളത്തില്‍ ചുവടുറപ്പിച്ച നടിയാണ് നിമിഷ സജയന്‍. ഇപ്പോള്‍ അന്യഭാഷകളിലേക്കും കടന്നിരിക്കുകയാണ് താരം. വീ ആര്‍ എന്ന ഹിന്ദി ചിത്രവും ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ വാട്ടര്‍ എന്ന ഇംഗ്ലീഷ് ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നിമിഷ അഭിനയിച്ച മറാത്തി ചിത്രത്തിലെ ട്രയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഹവാഹവായ് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 7ന് തിയറ്ററുകളിലെത്തും. ഒരു സാധാരണക്കാരിയായ ജ്യോതി എന്ന വീട്ടമ്മയുടെ വേഷത്തിലാണ് നിമിഷയെത്തുന്നത്. മഹേഷ് തിലേക്കറാണ് സംവിധാനം. വർഷ ഉസ്‌ഗോങ്കർ, സഞ്ജീവനി ജാദവ്, കിഷോരി ഗോഡ്‌ബോൾ, സിദ്ധാർത്ഥ് ജാദവ്, ഗൗരവ് മോർ, മോഹൻ ജോഷി, സ്മിത ജയ്‌കർ, അങ്കിത് മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു തെക്കന്‍ തല്ലുകേസാണ് നിമിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുറമുഖമാണ് ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന മറ്റൊരു മലയാളചിത്രം.



TAGS :

Next Story