Quantcast

24 കാരറ്റ് സ്വർണം കൊണ്ടൊരു കേക്ക്, വില 3 കോടി! ഉർവശി റൗട്ടേലയെ ജന്മദിനത്തിൽ ഞെട്ടിച്ച് ഹണി സിങ്

ഉർവശിയെപ്പോലെയുള്ള ആഗോള സൂപ്പർസ്റ്റാറിനെ രാജകീയമായി വേണം കൈകാര്യം ചെയ്യാനെന്നും അതുകൊണ്ടാണു മൂന്നു കോടിയുടെ സ്വർണക്കേക്ക് നൽകാൻ തീരുമാനിച്ചതെന്നും ഹണി സിങ്

MediaOne Logo

Web Desk

  • Published:

    25 Feb 2024 12:47 PM GMT

Honey Singh gifts RS 3 Crores gold cake to Urvashi Rautela on her birthday
X

മുംബൈ: നടിയും മോഡലുമായ ഉർവശി റൗട്ടേലയ്ക്ക് വമ്പൻ ജന്മദിന സർപ്രൈസ് സമ്മാനിച്ച് പഞ്ചാബി റാപ്പറും സംഗീതജ്ഞനുമായ യോയോ ഹണി സിങ്. 30-ാം ജന്മദിനത്തിൽ ഞെട്ടിപ്പിക്കുന്ന വിലയുള്ള സ്വർണ കേക്കാണ് ഹണി സിങ് സമ്മാനമായി നൽകിയത്. ഏകദേശം മൂന്നു കോടി രൂപ വിലമതിക്കുന്നതാണ് കേക്ക്.

ഹണി സിങ്ങിന്റെ പുതിയ സംഗീത ആൽബമായ 'ലവ് ഡോസ് 2'വിന്റെ ചിത്രീകരണ സെറ്റിൽ വച്ചാണ് ഹണി സിങ് ഉർവശിയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. ശുദ്ധമായ 24 കാരറ്റ് സ്വർണം കൊണ്ട് തയാറാക്കിയതാണ് കേക്ക്. ലോകത്തെ ഏറ്റവും വിലയേറിയ കേക്ക് ആണിതെന്നാണ് അവകാശവാദം. ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

24 കാരറ്റിന്റെ യഥാർത്ഥ സ്വർണ കേക്ക് എന്നാണ് ഉർവശി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഹണി സിങ്ങിന് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവിതയാത്രയിൽ താങ്കളുടെ സാന്നിധ്യത്തിന് കടപ്പാടുണ്ടെന്ന് നടി കുറിച്ചു. എന്റെ വിഷയത്തിലുള്ള താങ്കളുടെ ആത്മാർത്ഥമായ ശ്രദ്ധയും അക്ഷീണമുള്ള പരിശ്രമങ്ങളുമെല്ലാം എന്റെ കരിയറിൽ ഗംഭീര അധ്യായമാണു കുറിച്ചത്. താങ്കളോടുള്ള ആ വൈകാരികതയുടെ ആഴം പകർത്താനാകാതെ വാക്കുകൾ ഇടറുകയാണെന്നും ഉർവശി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തന്നെ സംബന്ധിച്ച് ലോകത്തെ ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് ഉർവശിയെന്ന് ഹണി സിങ് പ്രതികരിച്ചു. അതു താൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുകൂടിയാണ് ലവ് ഡോസിന് അവളെ തിരഞ്ഞെടുത്തത്. ആ സഹകരണം വൻ വിജയമായെന്നു മാത്രമല്ല, ആരാധകർ ഇനിയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കലാകാരിയെന്ന നിലയ്ക്ക് അന്നുതൊട്ട് അവളുടെ വളർച്ച ഞാൻ കാണുന്നുണ്ട്. അവളൊരു ആഗോള സൂപ്പർ സ്റ്റാറാണെന്നു വരെ ഹണി സിങ് പ്രശംസ കൊണ്ടു മൂടി.

''അവളെപ്പോലെയുള്ള ആഗോള സൂപ്പർസ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാൻ. അതുകൊണ്ടാണ് മൂന്നു കോടി രൂപയുടെ പ്രത്യേക കേക്ക് സമ്മാനിക്കാൻ ഞാൻ തീരുമാനിച്ചത്. ഈ സഹകരണവും കേക്ക് മുറിക്കൽ നിമിഷവും സഹതാരത്തിന് ഒരാൾ ചെയ്ത ഏറ്റവും വിശേഷപ്പെട്ട കാര്യമായി ചരിത്രത്തിൽ അടയാളപ്പെടുത്തണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ജോലിയിൽ അവൾ കിടിലനാണ്. ഈയൊരു പരിഗണന എല്ലാ അർത്ഥത്തിലും അവൾ അർഹിക്കുന്നുണ്ട്.''

മുന്നോട്ടുള്ള യാത്രയിലും എല്ലാ വിജയവും ആശംസിക്കുകയാണെന്നും ഹണി സിങ് പറഞ്ഞു. സെക്കൻഡ് ഡോസിൽ അവൾക്കൊപ്പം ജോലി ചെയ്യാനായത് ഏറെ സന്തോഷകരമാണ്. മാർച്ച് 15ന് പാട്ട് പുറത്തുവരാൻ കാത്തിരിക്കുകയാണെന്നും ഭാവിയിൽ ഇനിയും ഉർവശിക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ഹണി സിങ് കൂട്ടിച്ചേർത്തു.

ബോളിവുഡിൽ ഉൾപ്പെടെ ഉർവശി റൗട്ടേലയുടെ വമ്പൻ പ്രോജക്ടുകളാണു പുറത്തുവരാനിരിക്കുന്നത്. അക്ഷയ് കുമാറിനൊപ്പമുള്ള വെൽക്കം 3, ബോബി ഡിയോളിനും ദുൽഖർ സൽമാനുമൊപ്പമുള്ള എൻ.ബി.കെ109, രൺദീപ് ഹൂഡയ്‌ക്കൊപ്പമുള്ള അവിനാഷ് 2 എന്നിവയാണ് അതിൽ ഏറെ ശ്രദ്ധേയമായവയ. ഹോളിവുഡ് ചിത്രം എക്‌സ്‌പെൻഡബിൾസിന്റെ റീമേക്കായ ബാപ്പിൽ സണ്ണി ഡിയോളിനും സഞ്ജയ് ദത്തിനുമൊപ്പവും ഉർവശി അഭിനയിക്കുന്നുണ്ട്. ജെ.എൻ.യു എന്ന പേരിൽ ഉടൻ വരാനിരിക്കുന്ന ബയോപിക്ക് ചിത്രത്തിലും ഉർവശി മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.

Summary: Honey Singh gifts RS 3 Crore's gold cake to Urvashi Rautela on her birthday

TAGS :

Next Story