Quantcast

1.5 കോടിയുടെ പ്രതിഫലം വേണ്ടെന്ന് വെച്ചു, ഒടുവിൽ പെട്ടിയിലായത് 5 കോടി! 'അവ്വൈ ഷൺമുഖി'യിലൂടെ കമൽ ഹാസൻ നടത്തിയ ആ വമ്പൻ ബിസിനസ് തന്ത്രം

അവ്വൈ ഷൺമുഖിക്ക് വേണ്ടി സമീപിക്കുമ്പോൾ കമൽ സാർ 'ഇന്ത്യൻ' എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-07-11 07:01:32

Published:

11 July 2026 12:23 PM IST

1.5 കോടിയുടെ പ്രതിഫലം വേണ്ടെന്ന് വെച്ചു, ഒടുവിൽ പെട്ടിയിലായത് 5 കോടി! അവ്വൈ ഷൺമുഖിയിലൂടെ കമൽ ഹാസൻ നടത്തിയ ആ വമ്പൻ ബിസിനസ് തന്ത്രം
X

ചെന്നൈ: ഉലകനായകൻ കമൽ ഹാസന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 1996ൽ പുറത്തിറങ്ങിയ അവ്വൈ ഷൺമുഖി. അമേരിക്കൻ ചിത്രമായ മിസിസ് ഡൗട്ട്ഫയറിൽ ഉൾക്കൊണ്ട് കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ആ വര്‍ഷത്തെ മികച്ച ബോക്സോഫീസ് വിജയങ്ങളിലൊന്നായ ചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

കമലിന്‍റെ പെൺവേഷം തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഒപ്പം കമൽ-മീന ജോഡികളുടെ സ്ക്രീൻ കെമിസ്ട്രിയും ജെമിനി ഗണേശൻ, നാഗേഷ്, മണിവണ്ണൻ തുടങ്ങിയ അന്നത്തെ പേര് കേട്ട താരനിരയും ചിത്രത്തിന്‍റെ വിജയത്തിന് വലിയൊരു പങ്ക് വഹിച്ചു. സിനിമ ഹിറ്റാകുമെന്ന് ഉറപ്പുള്ളതുകൊണ്ടോ എന്തോ അവ്വൈ ഷൺമുഖിയിൽ കമൽ പ്രതിഫലം വാങ്ങിയിരുന്നില്ല. 1.5 കോടിയായിരുന്നു അന്നത്തെ കമലിന്‍റെ ശമ്പളം. പ്രതിഫലം വാങ്ങിയില്ലെങ്കിലും ചിത്രം റിലീസ് ചെയ്തപ്പോൾ മൂന്നിരട്ടി ലാഭം കൊയ്തു കമൽ.

സിനിമയിൽ 'റവന്യൂ ഷെയറിങ്' (നിർമാതാക്കളും താരങ്ങളും തമ്മിൽ ലാഭം പങ്കിടുന്ന രീതി) എന്ന ആശയം ഇന്നത്തെ സൂപ്പർതാരങ്ങൾ വ്യാപകമായി ചർച്ച ചെയ്യുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ, 90-കളിൽ കമൽ അത് പ്രാവർത്തികമാക്കിയിരുന്നു എന്ന് പ്രശസ്ത തമിഴ് നിർമാതാവ് എച്ച്. മുരളി പറഞ്ഞു. 1990-കൾ മുതൽ തന്നെ സിനിമകൾക്ക് നേരിട്ട് വലിയ പ്രതിഫലം വാങ്ങുന്നതിന് പകരം, സിനിമയിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള മറ്റ് മാര്‍ഗങ്ങളാണ് കമൽ പരീക്ഷിച്ചിരുന്നതെന്ന് മുരളി ഓർത്തെടുക്കുന്നു. തമിഴ്‌നാടിന് പുറത്തുള്ള മൂന്ന് പ്രധാന വിതരണ മേഖലകളുടെ അവകാശം സ്വന്തമാക്കിയതിലൂടെ, തന്റെ സാധാരണ പ്രതിഫലത്തിന്റെ മൂന്നിരട്ടി തുക താരം നേടിയെടുക്കുകയായിരുന്നു.

" അവ്വൈ ഷൺമുഖിക്ക് വേണ്ടി സമീപിക്കുമ്പോൾ കമൽ സാർ 'ഇന്ത്യൻ' എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി അദ്ദേഹം വാങ്ങിയത് 1.5 കോടി രൂപയായിരുന്നു. ഇന്ത്യൻ ചെയ്യുമ്പോഴും തമിഴ്‌നാടിന് പുറത്തുള്ള നാല് മേഖലകളിലെ വിതരണാവകാശം (Distribution rights) വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വലിയ ബജറ്റ് ചിത്രമായതിനാലും, സംവിധായകൻ ശങ്കറിനും വലിയ തുക ചെലവ് വരുന്നതിനാലും വിതരണാവകാശത്തിന് പകരം പ്രതിഫലം തന്നെ നൽകാമെന്ന് ചിത്രത്തിന്‍റെ നിർമാതാവ് എ.എം രത്നം സാർ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം നടന് പ്രതിഫലമായി 1.5 കോടി രൂപ നൽകിയത്," പ്രശസ്ത മാധ്യമപ്രവർത്തകനും സംവിധായകനുമായ ചിത്ര ലക്ഷ്മണന്‍റെ 'ടൂറിംഗ് ടാക്കീസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളി.

അവ്വൈ ഷൺമുഖിക്കായും കമൽ ഇതേ ബിസിനസ് തന്ത്രം നിർമാതാവ് എച്ച്. മുരളിക്ക് മുന്നിലും വെച്ചു. "എ.എം രത്നം സാർ 'ഇന്ത്യൻ' സിനിമയ്ക്ക് നൽകിയത് പോലെ 1.5 കോടി രൂപ പ്രതിഫലം വേണോ, അതോ തമിഴ്‌നാടിന് പുറത്തുള്ള നാല് മേഖലകളുടെ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന (അന്ന് ആന്ധ്രാപ്രദേശ് വിഭജിക്കപ്പെട്ടിരുന്നില്ല) വിതരണാവകാശം നൽകുമോ എന്ന് കമൽ സാർ എന്നോട് ചോദിച്ചു. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹത്തിന് 1.5 കോടി രൂപ ശമ്പളമായി നൽകണമെങ്കിൽ എനിക്ക് വലിയൊരു തുക കടമെടുക്കേണ്ടി വരും. അതിന് വലിയ പലിശയും മറ്റ് സാമ്പത്തിക ബാധ്യതകളും വരും. അതെല്ലാം സിനിമയുടെ ബജറ്റിനെ ബാധിക്കും. അതുകൊണ്ട് ശമ്പളം നൽകുന്നതിന് പകരം ആ നാല് മേഖലകളുടെ വിതരണാവകാശം അദ്ദേഹത്തിന് കൊടുക്കാൻ ഞാൻ തീരുമാനിച്ചു," മുരളി പറയുന്നു.

1996 നവംബര്‍ 10ന് തിയറ്ററുകളിലെത്തിയ ചിത്രം വൻവിജയമായി. കമലിന് മൂന്നിരട്ടി ലാഭം ലഭിച്ചു. "ആ നാല് മേഖലകളിലെയും സിനിമയുടെ റിലീസ് കമൽ സാർ നേരിട്ടാണ് കൈകാര്യം ചെയ്തത്. നിങ്ങൾ വിശ്വസിക്കില്ല, ആ വിതരണത്തിലൂടെ മാത്രം 5 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. അന്നത്തെ കാലത്ത് അത് ആർക്കും ചിന്തിക്കാൻ കഴിയാത്തത്ര വലിയൊരു തുകയായിരുന്നു. അദ്ദേഹം ചോദിച്ച ശമ്പളം വെറും 1.5 കോടി മാത്രമായിരുന്നു. എന്നാൽ, ഞാൻ ആ ശമ്പളം നൽകാൻ സമ്മതിച്ചിരുന്നെങ്കിൽ പോലും ബാക്കി വന്ന 3.5 കോടിയുടെ ഈ വൻ ലാഭം എനിക്ക് കിട്ടുമായിരുന്നില്ല. കാരണം ഞാൻ 1.5 കോടി രൂപ പലിശയ്ക്ക് കടമെടുത്ത് നൽകിയ ആളായി മാറുമായിരുന്നു," മുരളി ചൂണ്ടിക്കാണിച്ചു.

TAGS :

Next Story