'അവര്‍ക്ക് അവരുടെ മുഖം യൂട്യൂബില്‍ വരണം, അത്രേയുള്ളൂ'; വ്യക്തിപരമായി ആക്രമിക്കുന്ന ചോദ്യങ്ങള്‍ ഇഷ്ടമല്ലെന്ന് ശ്രീനാഥ് ഭാസി

നല്ല ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരുണ്ടെന്നും ചോദിച്ചാല്‍ നല്ല ഉത്തരങ്ങള്‍ നല്‍കുമെന്നും ശ്രീനാഥ് ഭാസി

MediaOne Logo

Web Desk

  • Updated:

    2022-09-23 15:31:46.0

Published:

23 Sep 2022 3:27 PM GMT

അവര്‍ക്ക് അവരുടെ മുഖം യൂട്യൂബില്‍ വരണം, അത്രേയുള്ളൂ; വ്യക്തിപരമായി ആക്രമിക്കുന്ന ചോദ്യങ്ങള്‍ ഇഷ്ടമല്ലെന്ന് ശ്രീനാഥ് ഭാസി
X

വ്യക്തിപരമായി തന്നെ ആക്രമിക്കുന്ന ചോദ്യങ്ങള്‍ ഇഷ്ടമല്ലെന്ന് നടന്‍ ശ്രീനാഥ് ഭാസി. അഭിമുഖം നടത്തുന്നയാള്‍ അതിഥിയെ കുറിച്ച് ചോദിക്കാനോ പഠിക്കാനോ ഒരു പണിയുമെടുത്തിട്ടില്ലെന്ന് പലപ്പോഴും തിരിച്ചറിയാമെന്നും ഭാസി പറഞ്ഞു. പണിയെടുത്ത് കഴിഞ്ഞാല്‍ നല്ല ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റും. അഭിമുഖത്തിന് വന്നിരിക്കുമ്പോള്‍ ഒരു രീതിയിലുമുള്ള ആദരവുമില്ലായെന്ന് വളരെ വ്യക്തമാണ്. പലര്‍ക്കും അവരുടെ മുഖം യൂ ട്യൂബില്‍ വരണമെന്നേയുള്ളൂവെന്നും അവര്‍ക്ക് വേണ്ടത് ക്ലിക്ക് ബൈറ്റാണ് എന്നും ശ്രീനാഥ് ഭാസി പറഞ്ഞു. നല്ല ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരുണ്ടെന്നും ചോദിച്ചാല്‍ നല്ല ഉത്തരങ്ങള്‍ നല്‍കുമെന്നും ഭാസി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി അഭിമുഖങ്ങളിലെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറഞ്ഞത്.

ശ്രീനാഥ് ഭാസിയുടെ വാക്കുകള്‍:

"പേഴ്സണലി അറ്റാക്ക് ചെയ്യുന്ന ചോദ്യങ്ങള്‍ ഇഷ്ടമല്ല. 'ഭാസിയെ ഇങ്ങനെയാണല്ലോ കാണുന്നത്', 'ഭാസിക്ക് അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്' എന്നിങ്ങനെ.....എന്നാല്‍ എന്നെ വിളിച്ച് തെറിവിളിച്ചാല്‍ പോരെ. ഇതൊന്നും ഒരു രീതിയിലും അംഗീകരിക്കാന്‍ പറ്റില്ല. ഞാനും ഇതേ ജോലി ചെയ്തോണ്ടിരുന്നതാണ്, എനിക്കറിയാം അപ്പുറത്തിരിക്കുന്ന ആള് എന്നെ കുറിച്ച് ചോദിക്കാനോ പഠിക്കാനോ ഒരു പണിയുമെടുത്തിട്ടില്ലെന്ന്. പണിയെടുത്ത് കഴിഞ്ഞാല്‍ നല്ല ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റും. നല്ല കാര്യങ്ങളുണ്ട്. അങ്ങനെ ചോദിക്കുമ്പോള്‍ ഞാനങ്ങനെ പറയും.

Don't personally attack me.. നമുക്കാരോടും കലിപ്പിട്ട് ദേശ്യപ്പെട്ട് ജീവിക്കാന്‍ പറ്റില്ല ബ്രോ. എല്ലാവരുമായി സമാധാനമായി ജീവിക്കാനേ പറ്റൂ. അഭിമുഖത്തിന് വന്നിരിക്കുമ്പോള്‍ ഒരു രീതിയിലുമുള്ള ആദരവുമില്ലായെന്ന് വളരെ വ്യക്തമാണ്. അവര്‍ക്ക് അവരുടെ മുഖം യൂ ട്യൂബില്‍ വരണം, അത്രേയുള്ളൂ. അവര്‍ക്ക് വേണ്ടത് ക്ലിക്ക് ബൈറ്റാണ്. അല്ലാതെ ജെനുവിന്‍ ആയ എത്രയോ പേരുണ്ട്. ഇത് വന്നിരിക്കുമ്പോള്‍ തന്നെ 'ഭാസി ലേറ്റാണ്', 'ഭാസി മറ്റേതാണ്', 'ഭാസിയെയൊന്ന് ടെസ്റ്റ് ചെയ്യണം' എന്ന് പറയുമ്പോ തന്നെ നമ്മള്‍ക്ക് വയ്യാണ്ടാകും ബ്രോ. ഞാനും നിങ്ങളെ പോലെ തന്നെ ഒരു ചെക്കനല്ലേ. ഇതെന്നെ കേക്കിണത് constantly. When there is no respect from the other side, its hard to work. ബാക്കിയുള്ള ആള്‍ക്കാരൊക്കെ വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണ്. വര്‍ക്ക് ചെയ്യുന്നവരുണ്ട്, അവര് അവരുടേതായ ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരുണ്ട്. അപ്പോള്‍ നമ്മള്‍ക്ക് interesting ആണ് അളിയാ സംസാരിക്കാന്‍. You want content you ask good questions bro, good content will come out. You dont personally attack an actor to get content. Its just lazy I feel."

ഇക്കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള ശ്രീനാഥ് ഭാസിയുടെ അഭിമുഖ പരിപാടി പരാതിക്ക് കാരണമായിരുന്നു. അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയില്‍ ഇന്ന് കൊച്ചി മരട് പൊലീസ് കേസെടുക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുവതി വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story