'ദിലീപ് എന്ന നടനെ ഇഷ്ടമാണ്, ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യും'; ഒമര്‍ ലുലു

ദിലീപിനെ നായകനാക്കി അംബാനി എന്ന ചിത്രം ഒമര്‍ ലുലു നേരത്തെ പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-12 10:06:45.0

Published:

12 Jan 2022 10:00 AM GMT

ദിലീപ് എന്ന നടനെ ഇഷ്ടമാണ്, ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യും; ഒമര്‍ ലുലു
X

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ നടനെന്ന രീതിയില്‍ ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാൽ തീര്‍ച്ചയായും സിനിമ ചെയ്യുമെന്നും സംവിധായകന്‍ ഒമര്‍ ലുലു. ദിലീപ് തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്നും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കുമെന്നും ഒമര്‍ പറഞ്ഞു. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം. എല്ലാവരും മനുഷ്യൻമാർ അല്ലേ, തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമുക്ക് എന്താണെന്ന് അറിയില്ല. അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു. അതുകൊണ്ട് സത്യം ജയിക്കട്ടെ- ഒമര്‍ ലുലു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ദിലീപിനെ നായകനാക്കി അംബാനി എന്ന ചിത്രം ഒമര്‍ ലുലു നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ തിരക്കഥാ രചന പൂര്‍ത്തിയായില്ലെന്ന് ഒമര്‍ ലുലു പറഞ്ഞു. 'ആന്‍ ഒമര്‍ ബിസിനസ്' എന്ന തലക്കെട്ടോടെയാകും സിനിമ പുറത്തിറങ്ങുക. പവര്‍‌ സ്റ്റാറിന് ശേഷം ഒരു സിനിമ ചെയ്തുതീര്‍ക്കാനുണ്ടെന്നും അത് കഴിഞ്ഞാകും ദിലീപ് സിനിമയുടെ പണിപ്പുരയിലേക്ക് പ്രവേശിക്കുകയെന്നുമാണ് ഒമര്‍ ലുലു അറിയിച്ചിരുന്നത്. അപൂർവരാഗം, ടൂ കണ്ട്രീസ്, ഫ്രൈഡേ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക.

ബാബു ആന്‍റണി വീണ്ടും ആക്ഷൻ ഹീറോ വേഷത്തിലെത്തുന്ന 'പവർ സ്റ്റാർ' ആണ് ഒമര്‍ ലുലുവിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കിയ പവര്‍ സ്റ്റാറിന്‍റെ ചിത്രീകരണം ഏപ്രില്‍ പകുതിയോടെ ആരംഭിക്കും. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

TAGS :

Next Story