Quantcast

ദീർഘകാലം ഇടതുപക്ഷക്കാരനായിരുന്നു ഞാൻ; ഇന്ത്യന്‍ സംസ്‌കാരം നശിപ്പിച്ചത് ഷാരൂഖ് ഖാനും കരൺ ജോഹറും-വിവേക് അഗ്നിഹോത്രി

'എന്‍റ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കികൊണ്ടുവന്ന്, 10 വർഷം മുൻപ് താങ്കൾ ഇതൊക്കെയായിരുന്നു പറഞ്ഞതെന്നു ചൂണ്ടിക്കാട്ടുന്നവര്‍ക്കെല്ലാം ഒരു പാക്കറ്റ് ചോക്ലേറ്റ് കൊടുക്കണം. അവരോട് നന്ദിയുണ്ട്.'

MediaOne Logo

Web Desk

  • Published:

    18 Aug 2023 1:29 PM GMT

Bollywood director Vivek Agnihotri says I was leftist for so long, Vivek Agnihotri says Cinemas of Shah Rukh Khan and Karan Johan damaged the cultural fabric of India, Bollywood director Vivek Agnihotri, Shah Rukh Khan, Karan Johan
X

വിവേക് അഗ്നിഹോത്രി

മുംബൈ: ദീര്‍ഘകാലം ഇടതുപക്ഷ പ്രത്യയശാസ്ത്രം കൊണ്ടുനടന്നയാളാണു താനെന്ന് വിവാദ ബോളിവുഡ് ചിത്രം 'കശ്മീര്‍ ഫയല്‍സ്' സംവിധായകൻ വിവേക് അഗ്നിഹോത്രി. പിന്നീട് കുടുംബവും മക്കളുമെല്ലാം ആയ ശേഷമാണ് തിരിച്ചറിവ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാന്റെയും കരൺ ജോഹറിന്റെയും സിനിമകളാണ് ഇന്ത്യൻ സംസ്‌കാരം നശിപ്പിച്ചതെന്നും അഗ്നിഹോത്രി ആരോപിച്ചു.

ദേശീയ മാധ്യമമായ 'ഡി.എൻ.എ'യ്ക്കു നൽകിയ അഭിമുഖത്തിലാണ് വിവേക് അഗ്നിഹോത്രിയുടെ തുറന്നുപറച്ചിൽ. 'എന്‍റ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കികൊണ്ടുവന്ന്, 10 വർഷം മുൻപ് താങ്കൾ ഇതൊക്കെയായിരുന്നു പറഞ്ഞതെന്നു ചൂണ്ടിക്കാട്ടുന്നവര്‍ക്കെല്ലാം ഒരു പാക്കറ്റ് ചോക്ലേറ്റ് കൊടുക്കണം. അവരോട് നന്ദിയുണ്ട്. ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്നല്ലേ അതിനർത്ഥം.'-അദ്ദേഹം പറഞ്ഞു.

''2024ലോ 2025ലോ ഡൽഹി ഫയൽസ് വിഷയത്തിൽ എന്നെക്കാണാൻ വരുമ്പോഴും ഞാൻ ഒരു കാര്യമാണു പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കിൽ എനിക്കാണു മോശം. ദിവസവും മാറിക്കൊണ്ടിരിക്കുന്നുണ്ട് ഞാൻ. അങ്ങനെയല്ലാതൊരു ജീവിതം എനിക്കു സാധ്യമല്ല. എല്ലാ ദിവസവും പുത്തൻ മാറ്റങ്ങളുമായി പുതിയ ദിവസമാണ് എനിക്ക്. ഒരിടച്ച് ഉറച്ചുനിൽക്കുന്ന ജീവിതം എനിക്ക് താൽപര്യമില്ല. അതുകൊണ്ടൊക്കെതന്നെ ഇതെല്ലാം നല്ല കാര്യമാണ്. എന്റെ പഴയ ട്വീറ്റുകൾ പൊക്കിക്കൊണ്ടുവരുന്നവരോട് നന്ദി പറയുകയാണ്.''

ദീർഘകാലം ഇടതുപക്ഷക്കാരനായാണു ഞാൻ ജീവിച്ചത്. ജീവിതത്തിന്റെ വലിയൊരു ഭാഗം വരുമത്. കുട്ടികളുണ്ടായപ്പോഴാണ് ഒരുപാടുകാര്യങ്ങൾ മനസിലാക്കുന്നത്. എന്റെ മക്കൾ വളരുമ്പോൾ ഈ രാജ്യത്തുനിന്ന് അവർക്ക് എന്തു ലഭിക്കുമെന്ന് ആലോചിക്കാറുണ്ടായിരുന്നു ഞാൻ. ലോകത്തെ ഏറ്റവും വലിയ തത്വശാസ്ത്രങ്ങൾ ഉള്ളടങ്ങിയ ഒരു രാജ്യമായതുകൊണ്ടാണു നൂറ്റാണ്ടുകളോളം നാം അതിജീവിച്ചു മുന്നോട്ടുപോയതെന്ന തിരിച്ചറിവ് വരുന്നത് അങ്ങനെയാണ്-വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തി.

ഇടതുപക്ഷ ആശയം കാരണം നമ്മുടെ രാജ്യത്തോടു ബന്ധമുള്ളതിനോടെല്ലാം വെറുപ്പായിരുന്നു. ലോകത്ത് എവിടെയൊക്കെ പോയാലും എല്ലാത്തിനോടും വെറുപ്പായിരുന്നു. അങ്ങനെയാണ് യാഥാർത്ഥ്യബോധത്തിലേക്കും വേരുകളിലേക്കും ഇറങ്ങണമെന്നു തീരുമാനിക്കുന്നത്. അതു തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പർ സ്റ്റാറായുള്ള അമിതാഭ് ബച്ചന്റെ അരങ്ങേറ്റത്തിനുശേഷം ഇന്ത്യൻ സിനിമ ഒരിക്കലും യഥാർത്ഥ കഥകൾ പറഞ്ഞിട്ടില്ലെന്ന് വിവേക് അഗ്നിഹോത്രി ആരോപിച്ചു. ദീവാറിലല്ല, ഷെഹിൻഷ ഇറങ്ങിയ ശേഷമാണ് ഇതു സംഭവിച്ചത്. പ്രത്യേകിച്ചും കരൺ ജോഹറിന്റെയും ഷാരൂഖ് ഖാന്റെയും സിനിമകൾ. അവയാണ് ഇന്ത്യയുടെ സാംസ്‌കാരികഘടനയെ തന്നെ അപകടകരമായ തരത്തിൽ നശിപ്പിച്ചത്. അതുകൊണ്ടാണു യഥാർത്ഥവും സത്യസന്ധവുമായ കഥകൾ പറയേണ്ടതുണ്ടെന്നു താൻ തീരുമാനിച്ചതെന്നും വിവേക് അഗ്നിഹോത്രി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Summary: ''I was leftist for so long. Cinemas of Shah Rukh Khan and Karan Johan damaged the cultural fabric of India'': Bollywood director Vivek Agnihotri

TAGS :

Next Story