Quantcast

'ഞാന്‍ ബീഫും പോര്‍ക്കും കഴിക്കും'; ബീഫ് അഭിമുഖം വിവാദമായത് പ്രത്യേക സാഹചര്യത്തിന്‍റെ പുറത്തെന്ന് നിഖില വിമല്‍

നമുക്ക് ഒരാളോടും ഒന്നും കഴിക്കരുതെന്ന് പറയാനോ കഴിക്കണമെന്ന് പറയാനോയുള്ള അവകാശമില്ലായെന്ന് നിഖില വിമല്‍

MediaOne Logo

ijas

  • Updated:

    2022-09-22 12:43:37.0

Published:

22 Sep 2022 12:39 PM GMT

ഞാന്‍ ബീഫും പോര്‍ക്കും കഴിക്കും; ബീഫ് അഭിമുഖം വിവാദമായത് പ്രത്യേക സാഹചര്യത്തിന്‍റെ പുറത്തെന്ന് നിഖില വിമല്‍
X

ബീഫിനെ കുറിച്ച് പറയുന്ന പഴയ അഭിമുഖം ഇവിടെ ചര്‍ച്ചയായത് ഇവിടുത്തെ പ്രത്യേക സാഹചര്യത്തിന്‍റെ പുറത്താണെന്ന് നടി നിഖില വിമല്‍. കൊല്ലുകയാണെങ്കില്‍ എല്ലാത്തിനെയും കൊല്ലാം അല്ലെങ്കില്‍ ഒന്നിനെയും കൊല്ലാന്‍ പാടില്ലായെന്നാണ് അന്ന് പറയാന്‍ ശ്രമിച്ചതെന്നും നിഖില വിമല്‍ പറഞ്ഞു. ബീഫിന്‍റെ കഥ പറഞ്ഞപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടായിരുന്നത് പോര്‍ക്ക് കഴിക്കുമോയെന്നുള്ളതായിരുന്നുവെന്നും എന്നാല്‍ താന്‍ പോര്‍ക്കും കഴിക്കുമെന്ന് നിഖില മറുപടി നല്‍കി. നമുക്ക് ഒരാളോടും ഒന്നും കഴിക്കരുതെന്ന് പറയാനോ കഴിക്കണമെന്ന് പറയാനോയുള്ള അവകാശമില്ലായെന്നും പ്രതിഷേധിക്കുന്ന ആരോടും വെജിറ്റേറിയന്‍ കഴിക്കരുതെന്ന് പറയാറില്ലായെന്നും നിഖില വ്യക്തമാക്കി.

നിഖില വിമലിന്‍റെ വാക്കുകള്‍:

"കൊല്ലുകയാണെങ്കില്‍ എല്ലാത്തിനെയും കൊല്ലാം അല്ലെങ്കില്‍ ഒന്നിനെയും കൊല്ലാന്‍ പാടില്ലായെന്നാണ് അന്ന് പറയാന്‍ ശ്രമിച്ചത്. ബീഫിന്‍റെ കഥ പറഞ്ഞപ്പോള്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടായിരുന്നത് പോര്‍ക്ക് കഴിക്കുമോയെന്നുള്ളതായിരുന്നു. ഞാന്‍ പോര്‍ക്കും കഴിക്കും. ഇത് എവിടെയും പറയാന്‍ മടിയില്ല. ഇതൊക്കെ പണ്ടേ അച്ഛനൊക്കെ വാങ്ങിത്തരുന്ന സാധനങ്ങളായിരുന്നു. വേറെയെന്തെങ്കിലും സിംഹത്തിനെ കഴിക്കുമോ പുലിയെ കഴിക്കുമോയെന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ കഴിക്കാറില്ല. ഇവിടുത്തെ പ്രത്യേക സാഹചര്യത്തിന്‍റെ പുറത്താണ് അന്നത് വിവാദമായത്. നമുക്ക് ഒരാളോടും ഒന്നും കഴിക്കരുതെന്ന് പറയാനോ കഴിക്കണമെന്ന് പറയാനോയുള്ള അവകാശമില്ല. ഞാനവരോട് ആരോടും വെജിറ്റേറിയന്‍ കഴിക്കരുതെന്ന് പറയാറില്ല."

'ജോ ആന്‍ഡ് ജോ' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചാനലിലൂടെയാണ് നിഖില തന്‍റെ ഭക്ഷണത്തിലെ രാഷ്ട്രീയം വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്' എന്നാണ് നിഖില പറഞ്ഞത്. നിഖിലയുടെ പരാമര്‍ശം വിവാദമാവുകയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. കൊത്ത് ആണ് നിഖില പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സിബി മലയില്‍ സംവിധാനം ചെയ്ത കൊത്തില്‍ ആസിഫ് അലിയും റോഷന്‍ മാത്യൂവും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


TAGS :

Next Story