Quantcast

ഐ എൽ സി ഹ്രസ്വ ചലച്ചിത്ര മത്സരം; മികച്ച ചിത്രമായി ദീപക് ദേവരാജന്റെ 'വിങ്‌സ്'

വളരെയേറെ ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയമാണ് വിങ്സിന്റേത് എന്ന് ജൂറിമാർ പ്രശംസിച്ചു

MediaOne Logo

Web Desk

  • Published:

    22 Dec 2022 2:46 PM GMT

ഐ എൽ സി ഹ്രസ്വ ചലച്ചിത്ര  മത്സരം; മികച്ച ചിത്രമായി ദീപക് ദേവരാജന്റെ വിങ്‌സ്
X

ഡൽഹി: ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് (ഐ എൽ സി) ൻ്റെ നേതൃത്വത്തിൽ നടത്തിയ ഹ്രസ്വ ചലച്ചിത്ര മത്സരത്തിൽ ദീപക് ദേവരാജൻ്റെ വിങ്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഐ എൽ സി യുടെ നേതത്വത്തിൽ ഇന്ത്യയിൽ ഉടനീളം നടത്തി വന്നിരുന്ന നിരവധി കല സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫിലിം ഫെസ്റ്റിവൽ നടത്തിയത്. മലയാളം, തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി എന്ന് ഇങ്ങനെ എല്ലാ ഭാഷയിലെ 28ഓളം സിനിമകളാണ് അവസാന റൗണ്ടിൽ ഉണ്ടായിരുന്നത്.

വളരെയേറെ ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയമാണ് വിങ്സിന്റേത് എന്നും വളരെ മികച്ച ഒരു തിരക്കഥയും നല്ല സംവിധാനത്തിലൂടെയും സംവിധായകനും എഴുത്തുകാരനുമായ ദീപക് ദേവരാജ അത് അവതരിപ്പിച്ചു എന്നും ജൂറിമാർ പ്രശംസിച്ചു.സിനിമയുടെ ചിത്രസംയോജനം നിർവഹിച്ചത് ദീപക് തന്നെയാണ്.അനിയൻ ധീരജ് സംഗീത സംവിധാനവും ചിത്രത്തിൻ്റെ സഹ സംവിധാനവും നിർവഹിച്ചു.ധീരജ് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ദീപക് മെഡിക്കൽ വിദ്യാർത്ഥിയും കൂടെയാണ്.

20,001 രൂപയും 10,000 രൂപ വില മതിക്കുന്ന ഡി.സി. ബുക്ക്സ്ൻ്റെ പുസ്തകങ്ങളും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജനുവരി 1,2,3 തീയതികളിൽ നടക്കുന്ന പരിപാടിയുടെ സമാപന ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

TAGS :

Next Story