Quantcast

വെള്ളിത്തിരയിൽ തിളങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുള്ള ക്രിക്കറ്റ് താരങ്ങൾ വളരെ കുറവാണ്

MediaOne Logo

Web Desk

  • Updated:

    2023-11-05 14:31:00.0

Published:

5 Nov 2023 2:15 PM GMT

Indian cricketers who shined on the silver screen
X

ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ആളുകളാണ് അഭിനേതാക്കളും ക്രിക്കറ്റ് താരങ്ങളും. ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുള്ള ക്രിക്കറ്റ് താരങ്ങൾ വളരെ കുറവാണ്. ഇത്തരത്തിൽ ക്രിക്കറ്റിലും സിനിമയിലും തിളങ്ങിയ താരങ്ങൾ ആരെല്ലാമാണെന്ന് നോക്കാം..

കപിൽ ദേവ്

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓൾ റൗണ്ടറായ കപിൽ ദേവ് 'ദില്ലഗി യേ ദില്ലഗി', 'ചെയിൻ ഖുലി കി മെയിൻ ഖുലി', '൮൩', 'മുജ്‌സേ ഷാദി കരോഗി' എന്നീ ചിത്രങ്ങളിൽ കമിയോ റോളിൽ എത്തിയിട്ടുണ്ട്. ഇതുകൂടാതെ രജനികാന്തിന്റെ മകളുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ലാൽ സലാം എന്ന ചിത്രത്തിലും കപിൽ ദേവ് എത്തുന്നുണ്ട്.

സുനിൽ ഗവാസ്‌കർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ മറാത്തി ചിത്രമായ 'സാവിൽ പ്രേമച്ചി', 'മാലാമാൽ' എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്.

സാലിൽ അങ്കോല

മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററായ സാലിൽ അങ്കോല പൊലീസ് ഓഫീസറുടെ വേഷത്തിലൂടെ 'കുരുക്ഷേത്ര' എന്ന ചിത്രത്തിലാണ് വെള്ളിത്തിരയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഇതു കൂടാതെ ക്രിക്കറ്റ് അടിസ്ഥാനമാക്കി ഒരുക്കിയ 'സൈലൻസ് പ്ലീസ്' എന്ന ചിത്രത്തിലും സാലിൽ അഭിനയിച്ചിട്ടുണ്ട്.

വിനോദ് കാംബ്ലി

'അന്നർഥ്', 'പൽ പൽ ദിൽ കി സാത്ത്', 'ബേട്ടനഗേരേ' എന്നീ ചിത്രങ്ങളിലാണ് വിനോദ് കാംബ്ലി അഭിനയിച്ചത്. ഏകദിന ക്രിക്കറ്റ് മത്സരത്തിൽ തന്റെ ജന്മദിനത്തിൽ ആദ്യമായി സെഞ്ച്വുറി നേടിയ താരം കൂടിയാണ് വിനോദ് കാംബ്ലി.

അജയ് ജഡേജ

2003ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് അജയ് ജഡേജ. 'ഖേൽ' എന്ന ചിത്രത്തിലൂടെയാണ് ജഡേജ സിനിമാ ജീവിതം തുടങ്ങുന്നത്.

സച്ചിൻ ടെഡുൽക്കർ

തൻ്റെ തന്നെ ജീവിത കഥ പറഞ്ഞ 'സച്ചിൻ: എ ബില്ല്യൺ ഡ്രീംസ്' എന്ന ചിത്രത്തിലൂടെയാണ് സച്ചിൻ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ജെയിംസ് എർസ്‌കൈനാണ് ചിത്രത്തിന്റെ സംവിധായകൻ.

യുവരാജ് സിങ്

'മെഹന്ദി ഷാഗ്‌നാ ദി' എന്ന പഞ്ചാബി ചിത്രത്തിൽ ബാല താരമായിട്ടാണ് യുവരാജ് സിനിമയിൽ അഭിനയിച്ചത്. 2008ൽ 'ജംബോ' എന്ന ആനിമേറ്റഡ് ചിത്രത്തിൽ വോയിസ് ഓവർ ആർട്ടിസ്റ്റായും യുവരാജ് എത്തിയിട്ടുണ്ട്.

ശിഖർ ധവാൻ

'ഡബിൾ എക്‌സ് എൽ' എന്ന ബോളിവുഡ് ചിത്രത്തിലെ കമിയോ പെർഫോമൻസിലൂടെയാണ് ശിഖർ ധവാൻ അഭിനയരംഗത്തേക്കെത്തുന്നത്. ഹുമാ ഖുറേശി, സോനാക്ഷി സിൻഹ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

ശ്രീശാന്ത്

ഐ.പി.എൽ വാതുവെപ്പിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ട ശ്രീശാന്ത് 'അക്‌സർ 2', 'കാത്തുവാക്കുല രണ്ട് കാതൽ' എന്നീ ചിത്രങ്ങളടക്കം അഞ്ചു ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

TAGS :

Next Story