Quantcast

"കൂട്ടത്തിന് ബുദ്ധിയില്ല സാറെ ഒറ്റയ്ക്കാണ് ബുദ്ധി"; 'ഇനി ഉത്തരം' ട്രെയിലർ പുറത്ത്

അപർണ്ണ ബാലമുരളിയും കലാഭവൻ ഷാജോണുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌

MediaOne Logo

Web Desk

  • Updated:

    2022-09-12 14:42:10.0

Published:

12 Sept 2022 8:03 PM IST

കൂട്ടത്തിന് ബുദ്ധിയില്ല സാറെ ഒറ്റയ്ക്കാണ് ബുദ്ധി; ഇനി ഉത്തരം ട്രെയിലർ   പുറത്ത്
X

സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരത്തിന്റെ ട്രെയിലർ പുറത്തിറക്കി. സെപ്റ്റംബറിൽ തീയേറ്ററുകളിലേക്കെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ ചിത്രമാണ്.

അപർണ്ണ ബാലമുരളിയും കലാഭവൻ ഷാജോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു.

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.

എഡിറ്റർ-ജിതിൻ ഡി കെ,പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ,കല-അരുൺ മോഹനൻ,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,സ്റ്റിൽസ്-ജെഫിൻ ബിജോയ് ,പരസ്യകല-ജോസ് ഡോമനിക് ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ,പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ,പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്.

TAGS :

Next Story