Quantcast

'അദ്ദേഹമെന്താ തീവ്രവാദിയാണോ?' രാജ് കുന്ദ്രയ്ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ അഭിഭാഷകന്‍

രാജ് കുന്ദ്രയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു

MediaOne Logo

Web Desk

  • Updated:

    2021-07-28 11:30:07.0

Published:

28 July 2021 11:29 AM GMT

അദ്ദേഹമെന്താ തീവ്രവാദിയാണോ? രാജ് കുന്ദ്രയ്ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ അഭിഭാഷകന്‍
X

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്ക് ജാമ്യമില്ല. മുംബൈ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കുന്ദ്രയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ അദ്ദേഹമെന്താ തീവ്രവാദിയാണോ ജാമ്യം നിഷേധിക്കാന്‍ എന്നാണ് അഭിഭാഷകന്‍ ചോദിച്ചത്.

രാജ് കുന്ദ്രയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മുംബൈ ആര്‍തര്‍ ജയിലില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കുന്ദ്ര. കുന്ദ്രയുടെ സഹായി റയാന്‍ തോര്‍പെയും ജയിലിലാണ്. കുന്ദ്രയുടെ നാല് ജീവനക്കാര്‍ കേസില്‍ സാക്ഷികളാവുകയും ചെയ്തു.

അറസ്റ്റിനെ ചോദ്യംചെയ്താണ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നുമായിരുന്നു കുന്ദ്രയുടെ ആവശ്യം. ഹരജിയില്‍ നാളെയും വാദം തുടരും.

രാജ് കുന്ദ്രയുടെ ഹോട്ട്ഷോട്സ് എന്ന വിവാദ ആപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇതോടെ നീലച്ചിത്രങ്ങള്‍ക്കായി മറ്റൊരു ആപ്പ് തുടങ്ങാന്‍ കുന്ദ്ര പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രാജ് കുന്ദ്രയുടെ കളി ഡാർക് വെബിലും; ഒളി ലോക്കറിൽ ക്രിപ്‌റ്റോ കറൻസി രേഖകൾ

രാജ് കുന്ദ്രയ്ക്ക് കുരുക്കായി കൂടുതൽ തെളിവുകൾ. അന്ധേരിയിലെ വിയാൻ ഇൻഡസ്ട്രീസ് ഓഫീസിൽ നടത്തിയ റെയ്ഡിൽ ക്രിപ്‌റ്റോകറൻസി ഇടപാടുകളുടെ രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. രണ്ട് ചുമരുകൾക്കുള്ളിലെ ഒളി ലോക്കറിലായിരുന്നു രേഖകൾ. വിയാൻ ഇൻഡസ്ട്രീസ്, ആംസ്‌പ്രൈം, ഹോട്‌സ്‌ഷോട്ട് ആപ്പ് എന്നിവയുമായി ബന്ധപ്പെട്ട മറ്റു സാമ്പത്തിക ഇടപാട് രേഖകളും പൊലീസ് പരിശോധിച്ചു വരികയാണ്. 'ഫയലുകൾ ഫോറൻസിക് ഓഡിറ്റിങ് സംഘം പരിശോധിക്കുകയാണ്. കുന്ദ്രയുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത എട്ട് സർവറുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ പൊലീസ് നടത്തിയ റെയ്ഡിനു ശേഷം ഡിലീറ്റ് ചെയ്തതാണിവ.

എന്തിനാണ് ഞങ്ങളുടെ കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നത്? ശില്‍പ ഷെട്ടി

ഹോട്ട്ഷോട്ടിന്‍റെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിയുമായിരുന്നില്ല എന്നാണ് ശില്‍പ ഷെട്ടി മൊഴി നല്‍കിയത്. ആറ് മണിക്കൂറാണ് ശില്‍പയെ ചോദ്യം ചെയ്തത്. കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് ശില്‍പയെ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച ശില്‍പ പിന്നീട് പൊട്ടിക്കരയുകയും ചെയ്തു. അശ്ലീല വീഡിയോകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഹോട്ട്ഷോട്ട്സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശില്‍പ പറഞ്ഞു. രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും കേസിന്‍റെ പേരില്‍ പലതും സഹിച്ചുവെന്നും ശില്‍പ പറഞ്ഞു. കേസില്‍ ശില്‍പ നിരപരാധിയാണെന്നാണ് രാജ് കുന്ദ്രയും പറഞ്ഞത്.

TAGS :

Next Story