Quantcast

നാന സിനിമാ വാരിക പ്രസിദ്ധീകരണം തുടങ്ങിയിട്ട് 50 വര്‍ഷം

മലയാളിയുടെ സിനിമാ അഭിനിവേശങ്ങളെയും കൗതുകങ്ങളേയും വായനയുടെ ആസ്വാദനതലത്തിലേയ്ക്ക് ഉയര്‍ത്താൻ നാനക്ക് കഴിഞ്ഞെന്ന് പ്രസാധകർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-01-07 06:57:56.0

Published:

7 Jan 2022 12:07 PM IST

നാന സിനിമാ വാരിക പ്രസിദ്ധീകരണം തുടങ്ങിയിട്ട് 50 വര്‍ഷം
X

നാന ചലച്ചിത്ര മാസിക പ്രസിദ്ധീകരണമാരംഭിച്ചിട്ട് അന്‍പത് വര്‍ഷം. മലയാളിയുടെ സിനിമാ അഭിനിവേശങ്ങളെയും കൗതുകങ്ങളേയും വായനയുടെ ആസ്വാദനതലത്തിലേയ്ക്ക് ഉയര്‍ത്താൻ നാനക്ക് കഴിഞ്ഞെന്ന് പ്രസാധകർ പറഞ്ഞു. സിനിമാ മേഖലയിലെ വ്യക്തിത്വ സവിശേഷതകളിലേയ്ക്കും അവരുടെ ചലച്ചിത്ര പ്രത്യേകതകളിലേക്കും അന്വേഷണബുദ്ധിയോടെ കടന്നുചെല്ലാന്‍ നാനയ്ക്ക് കഴിഞ്ഞു.

പുതിയ സിനിമാ തലമുറയ്ക്കു വേണ്ടി നിറഞ്ഞ വാഗ്ദാനങ്ങളുമായി നാന ആ യാത്ര തുടരുകയാണ്. തുടര്‍ന്നും സിനിമാപ്രവര്‍ത്തകരുടേയും വായനക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും പ്രസാധകർ പറഞ്ഞു.

TAGS :

Next Story