Quantcast

അമ്മ ആദ്യമായി വാങ്ങിയ വീട്, അച്ഛന്‍റെയും അമ്മയുടെയും വിവാഹവും ഇവിടെയായിരുന്നു; ശ്രീദേവിയുടെ ചെന്നൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി

തന്‍റെ അമ്മയുടെയും അച്ഛന്‍റെയും രഹസ്യവിവാഹം നടന്നതും ഈ വീട്ടിലായിരുന്നുവെന്നും ജാന്‍വിയുടെ വീഡിയോയില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    18 Nov 2022 12:19 PM IST

അമ്മ ആദ്യമായി വാങ്ങിയ വീട്, അച്ഛന്‍റെയും അമ്മയുടെയും വിവാഹവും ഇവിടെയായിരുന്നു;  ശ്രീദേവിയുടെ ചെന്നൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി
X

ചെന്നൈ: ബോളിവുഡ് നടി ശ്രീദേവി ആദ്യമായി വാങ്ങിയ വീട് പരിചയപ്പെടുത്തി മകളും നടിയുമായ ജാന്‍വി കപൂര്‍. ചെന്നൈയിലാണ് വീട്. തന്‍റെ അമ്മയുടെയും അച്ഛന്‍റെയും രഹസ്യവിവാഹം നടന്നതും ഈ വീട്ടിലായിരുന്നുവെന്നും ജാന്‍വിയുടെ വീഡിയോയില്‍ പറയുന്നു.

ചെന്നൈയിൽ ശ്രീദേവി സ്വന്തമായി വാങ്ങിയ ആദ്യത്തെ വീടാണ് ജാൻവി പരിചയപ്പെടുത്തുന്നത്. "അച്ഛൻ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഞാനും അമ്മയും ചെന്നൈയിലെ ഈ വീട്ടിലേക്ക് എത്തിച്ചേരുമായിരുന്നു, ​​കാരണം അച്ഛനെത്തും മുൻപ് വീട് പൂക്കൾ കൊണ്ട് അലങ്കരിക്കണമെന്നും അച്ഛനിഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും തയ്യാറാക്കി വയ്ക്കണമെന്നും അമ്മയ്ക്ക് നിർബന്ധമായിരുന്നു," ജാന്‍വി പറയുന്നു. അതോടൊപ്പം, വീട്ടിലെ എല്ലാ മുറികളും എല്ലാ പ്രത്യേകതകളും ജാൻവി പങ്കുവയ്ക്കുന്നുണ്ട്.

"ഇത് അമ്മയുടെയും അച്ഛന്‍റെയും വിവാഹ ഫോട്ടോയാണ്. ഇത് ഒരുതരം രഹസ്യ വിവാഹമായിരുന്നുവെന്ന് ഞാൻ കരുതുന്നു, അതിനാല്‍ അവർ വളരെ സമ്മർദ്ദത്തിലായിരുന്നുവെന്ന് തോന്നുന്നു. അതു നിങ്ങളോട് പറയാമോ എന്നെനിക്കറിയില്ല. യഥാർത്ഥത്തിൽ അമ്മയുടെ ആശയമായിരുന്നുവെന്ന്'' ജാൻവി കപൂർ വെളിപ്പെടുത്തി. വളരെ രസകരമായ കാര്യമെന്താണെന്നു വച്ചാല്‍ ഇവിടെ ഒരു രഹസ്യമുറിയുണ്ട്. അതിലെന്താണെന്ന് എനിക്കറിയില്ല. ..ജാന്‍വി പറഞ്ഞു. ടെറസിലെ തന്‍റെ ജിമ്മും ജാന്‍വി പരിചയപ്പെടുത്തുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് താനും സഹോദരി ഖുഷിയും ചേര്‍ന്നാണ് ചുമരില്‍ വച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം വരച്ചതെന്നും ജാന്‍വി പറഞ്ഞു.



TAGS :

Next Story