Quantcast

'ആ കുറിപ്പ് എന്റേതല്ല, എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു': ജാവേദ് അക്തർ

ഇന്ത്യൻ ഒളിമ്പിക്‌സ് ടീമുമായി ബന്ധപ്പെട്ട് തൻ്റെ അക്കൗണ്ടിൽ വന്ന പോസ്റ്റ് താൻ എഴുതിയതല്ലെന്നും പകരം ഹാക്കർമാർ ഇട്ടതാണെന്നും അക്തർ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    29 July 2024 3:08 PM IST

Javed Akhtar Claims X Account Was Hacked
X

മുംബൈ: തൻ്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് മുതിർന്ന ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തർ.

ഇന്ത്യൻ ഒളിമ്പിക്‌സ് ടീമുമായി ബന്ധപ്പെട്ട് തൻ്റെ അക്കൗണ്ടിൽ വന്ന പോസ്റ്റ് താൻ എഴുതിയതല്ലെന്നും പകരം ഹാക്കർമാർ ഇട്ടതാണെന്നും അക്തർ വ്യക്തമാക്കി.എക്സിലൂടെ തന്നെയായിരുന്നു ജാവേദ് അക്തറിൻ്റെ പ്രതികരണവും.

''എന്റെ എക്സ് ഐഡി ഹാക്ക് ചെയ്യപ്പെട്ടു. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഞങ്ങളുടെ ഇന്ത്യൻ ടീമിനെക്കുറിച്ച് എന്റേതെന്ന് തോന്നുന്നൊരു സന്ദേശം അതിലുണ്ട്. എന്നാല്‍ ഞാന്‍ പോസ്റ്റ് ചെയ്തതല്ല അത്. ഇതുമായി ബന്ധപ്പെട്ട് എക്സ് അധികാരികളോട് പരാതിപ്പെടാനൊരുങ്ങുകയാണ്''- ഇങ്ങനെയായിരുന്നു ജാവേദിന്റെ കുറിപ്പ്.

അതേസമയം ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ചുള്ള പോസ്റ്റ് ജാവേദ് അക്തറിൻ്റെ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നിരവധിയാളുകളാണ് ജാവേദ് അക്തർ പങ്കുവെച്ച പോസ്റ്റിനെക്കുറിച്ച് ചോദിക്കുന്നത്.

TAGS :

Next Story