Quantcast

പത്തനാപുരത്തെ ജയലക്ഷ്മിയുടെ 'സമ്മാനം' ഇനി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ വളരും; സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി

പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സമ്മാനം പ്രധാനമന്ത്രിക്ക് കൈമാറി സുരേഷ് ഗോപി എംപി

MediaOne Logo

Web Desk

  • Published:

    2 Sept 2021 1:58 PM IST

പത്തനാപുരത്തെ ജയലക്ഷ്മിയുടെ സമ്മാനം ഇനി  പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ വളരും; സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി
X

പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സമ്മാനം പ്രധാനമന്ത്രിക്ക് കൈമാറി സുരേഷ് ഗോപി എംപി. പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്‍മി എന്ന പെണ്‍കുട്ടി താന്‍ നട്ടുവളര്‍ത്തിയ പേര മരത്തിന്‍റെ തൈ സുരേഷ് ഗോപിക്ക് നല്‍കിയത്. ജയലക്ഷ്‍മിയുടെ ആഗ്രഹപ്രകാരം താനിത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പ് താന്‍ പാലിച്ചിരിക്കുകയാണെന്ന് മോദിക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു.

''പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്‍റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്‍റെ സന്ദേശം'' സുരേഷ് ഗോപി കുറിച്ചു.

TAGS :

Next Story