പ്രഭുവിനെയും മണിരത്നത്തെയും അനുകരിച്ച് ജയറാം; പൊട്ടിച്ചിരിച്ച് രജനികാന്തും കാര്‍ത്തിയും

ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്കെല്ലാം വലിയ സ്വീകരണമാണ് ലഭിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-28 04:28:12.0

Published:

28 Sep 2022 4:28 AM GMT

പ്രഭുവിനെയും മണിരത്നത്തെയും അനുകരിച്ച് ജയറാം; പൊട്ടിച്ചിരിച്ച് രജനികാന്തും കാര്‍ത്തിയും
X

ചെന്നൈ: മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ റിലീസിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്കെല്ലാം വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്‍റെ ട്രയിലര്‍ ലോഞ്ച് ചടങ്ങിൽ നടന്ന രസകരമായ ഒരു സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചടങ്ങിനിടയിൽ ജയറാം നടൻ പ്രഭു, ജയം രവി, സംവിധായകന്‍ മണിരത്നം എന്നിവരെ അനുകരിച്ചത് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് രാവിലെ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമാണ് ജയറാം വേദിയിൽ അഭിനയിച്ചു കാണിച്ചത്. ചിരിയടക്കാൻ കഴിയാതെ ജയറാമിന്‍റെ അനുകരണം ആസ്വദിക്കുന്ന രജനീകാന്തിനെയും മണിരത്നത്തെയും പ്രഭുവിനെയും വിഡിയോയിൽ കാണാം. വിക്രമും ഐശ്വര്യ റായിയും കാര്‍ത്തിയുമൊക്കെ ചിരിച്ചുമറിയുന്നതും വീഡിയോയില്‍ കാണാം.

മണിരത്‌നത്തിന്‍റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം നിര്‍മിക്കുന്നത്. വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവർമനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് കൽക്കിയുടെ 'പൊന്നിയൻ സെൽവൻ' എന്ന തമിഴ്​ നോവല്‍. പത്താം നൂറ്റാണ്ടാണ് പശ്ചാത്തലം. ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് മണിരത്നം ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. മണിരത്നവും ബി. ജയമോഹനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ. എ.ആർ റഹ്​മാനാണ്​ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്​.


TAGS :

Next Story