Quantcast

തിയറ്ററുകളില്‍ ജില്‍ ജില്‍ ജില്‍; സുലൈഖ മന്‍സിലിലെ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് പ്രേക്ഷകര്‍, മികച്ച അഭിപ്രായം

ചിത്രത്തിലെ ഗാനത്തിന് തിയറ്ററുകളില്‍ ചുവടുവെച്ചുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്

MediaOne Logo

Web Desk

  • Updated:

    2023-04-26 04:27:01.0

Published:

26 April 2023 4:12 AM GMT

Sulaikha Manzil,Lukman Avaran,Anarkkali,Vishnu Vijay,Ashraf Hamza, Muhsin Parari, സുലൈഖ മന്‍സില്‍, ലുഖ്മാന്‍ അവറാന്‍, അനാര്‍ക്കലി, അഷ്റഫ് ഹംസ
X

ലുഖ്മാന്‍ അവറാനും അനാര്‍ക്കലി മരിക്കാരും പ്രധാന കഥാപാത്രങ്ങളായെത്തിയ സുലൈഖ മന്‍സില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ സിനിമ പുറത്തിറങ്ങും മുന്നേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ ഗാനത്തിന് തിയറ്ററുകളില്‍ ചുവടുവെച്ചുള്ള വീഡിയോ വൈറലാവുന്നത്. ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ, ഹാലാകെ എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ക്കാണ് പ്രേക്ഷക പ്രീതി കൂടുതല്‍. ഗാനത്തിനൊപ്പം ഇളകി മറിഞ്ഞുള്ള പ്രേക്ഷകരുടെ ചുവടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ചിത്രത്തിന്‍റെ പ്രമോ ഗാനമായി പുറത്തിറങ്ങിയ ഓളം അപ്പും തരംഗമാണ്.

'തമാശ', 'ഭീമന്‍റെ വഴി' എന്നീ ചിത്രങ്ങൾക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് 'സുലൈഖ മൻസില്‍'. പ്രണയ ചിത്രമായി ഒരുക്കിയ ചിത്രം പഴയ ഹിറ്റ് മാപ്പിളപ്പാട്ടുകളെ തിരികെ കൊണ്ടുവരുന്നുണ്ട്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നാണ് സുലൈഖ മൻസിൽ നിർമ്മിക്കുന്നത്.

കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹകൻ. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകുന്നു. അഡീഷണൽ സോങ്‌സ്-രാമമൂർത്തി-ടി.കെ കുറ്റിയാലി, സലിം കൊടത്തൂർ. എഡിറ്റിംഗ്-നൗഫൽ അബ്ദുള്ള. ആർ.ജി വയനാടൻ-മേക്കപ്പ്, കോസ്റ്റ്യൂംസ് - ഗഫൂർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ്-ശബരീഷ് വർമ, ജിനു തോമ. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്‌സ്. ഡിജിറ്റൽ പി.ആർ- പിക്സൽ ബേർഡ്.

TAGS :

Next Story