Quantcast

ഉദ്ഘാടകനായി അടൂര്‍,ചലച്ചിത്ര മേളയില്‍ നിന്നും സിനിമ പിന്‍വലിക്കുകയാണെന്ന് ജിയോ ബേബി

ആന്തോളജി വിഭാഗത്തില്‍ പെടുന്ന ഫ്രീഡം ഫൈറ്റ് ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്

MediaOne Logo

Web Desk

  • Published:

    19 Dec 2022 7:22 AM GMT

ഉദ്ഘാടകനായി അടൂര്‍,ചലച്ചിത്ര മേളയില്‍ നിന്നും സിനിമ പിന്‍വലിക്കുകയാണെന്ന് ജിയോ ബേബി
X

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടകനായി എത്തുന്ന ഹാപ്പിനസ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ നിന്നും 'ഫ്രീഡം ഫൈറ്റ്' എന്ന സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ജിയോ ബേബി. നിരവധി ആരോപണങ്ങള്‍ നേരിടുന്ന കെ.ആര്‍ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ മേളയുടെ ഉദ്ഘാടകന്‍ ആകുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ആന്തോളജി വിഭാഗത്തില്‍ പെടുന്ന ഫ്രീഡം ഫൈറ്റ് ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്. കുഞ്ഞില മസില്ലമാണി, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ്,ജിതിന്‍ ഐസക് തോമസ്,ജിയോ ബേബി എന്നീ അഞ്ചു സംവിധായകര്‍ ചേര്‍ന്നാണ് ചിത്രമൊരുക്കിയത്. രജിഷ വിജയന്‍,സ്രിന്‍ഡ, കബനി,ജിയോ ബേബി,രോഹിണി,ജോജു ജോര്‍ജ്, ഉണ്ണി ലാലു, സിദ്ധാര്‍ഥ ശിവ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജിയോ ബേബിയുടെ കുറിപ്പ്

ഫ്രീഡം ഫൈറ്റ് (സ്വാതന്ത്ര്യ സമരം) എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്‍റര്‍നാഷണല്‍ ഫിലി ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്‍റര്‍നാഷണല്‍ ഫിലി ഫെസ്റ്റിവലിൽ നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്രയധികം ആരോപണങ്ങൾ നേരിടുന്ന കെ.ആര്‍ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രധിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്‍റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു.

കെ.ആര്‍ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.

എന്ന്

നിർമാതാക്കൾ-ജോമോന്‍ ജേക്കബ്,ഡിജോ അഗസ്റ്റിന്‍,സജിന്‍ എസ്.രാജു, വിഷ്ണ രാജന്‍

സംവിധായകർ- കുഞ്ഞില മസില്ലമാണി, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ്,ജിതിന്‍ ഐസക് തോമസ്.

TAGS :

Next Story