Quantcast

അപ്പന്‍ വീട്ടിലെത്തിയാല്‍ ബിന്‍സിയെ കാണില്ല; ജോജിയിലെ ഇതുവരെ കാണാത്ത സീന്‍

ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കിയ സീന്‍ ആണ് ബിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമായ പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-04-20 13:38:29.0

Published:

20 April 2021 1:36 PM GMT

അപ്പന്‍ വീട്ടിലെത്തിയാല്‍ ബിന്‍സിയെ കാണില്ല; ജോജിയിലെ ഇതുവരെ കാണാത്ത സീന്‍
X

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത സീനുമായി ഉണ്ണിമായ. ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കിയ സീന്‍ ആണ് ബിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമായ പങ്കുവെച്ചത്.

ചിത്രത്തിലെ പനച്ചേല്‍ കുട്ടപ്പന്‍ എന്ന കഥാപാത്രം പുറത്തുപോയിട്ട് വീട്ടിലേക്ക് വരുമ്പോള്‍ ടി.വി കണ്ടുക്കൊണ്ടിരുന്ന മരുമകള്‍ ബിന്‍സി.. ടിവി ഓഫ് ചെയ്ത് ഉടന്‍ മുറിക്കുള്ളിലേക്ക് പോകുന്നതാണ് വീഡിയോ. സിനിമയിൽ ബിന്‍സിയായെത്തിയ ഉണ്ണിമായ പ്രസാദ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ടത്. അപ്പൻ വീട്ടിലേക്ക് വന്നാൽ പിന്നെ ബിൻസി അപ്രത്യക്ഷയാകുമെന്ന് പറഞ്ഞാണ് ഉണ്ണിമായ ആ സീന്‍ പങ്കുവെച്ചത്.

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോജി ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. ബാബുരാജ്, ജോജി ജോൺ, അലിസ്റ്റർ, ഷമ്മി തിലകൻ, പി എൻ സണ്ണി, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം പുഷ്കരൻ ആണ് തിരക്കഥ എഴുതിയത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‍കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

TAGS :

Next Story