അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞു: ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി

കഴിഞ്ഞ ദിവസം 'ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം.

MediaOne Logo

Web Desk

  • Updated:

    2022-09-23 04:59:06.0

Published:

23 Sep 2022 4:59 AM GMT

അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞു: ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി
X

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം 'ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം. ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്ന് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയത്.

ക്യാമറാമാനോടും സംഭവത്തിൽ ഇടപെട്ട സിനിമാ നിർമ്മാതാവിനോടും ശ്രീനാഥ് ഭാസി ഭീഷണിയുടെ സ്വരത്തിൽ പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മരട് പൊലീസ് സ്‌റ്റേഷനിൽ മാദ്ധ്യമ പ്രവർത്തക പരാതി നൽകി. സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കണമെന്ന് മാധ്യമപ്രവർത്തക പരാതിയിൽ ആവശ്യപ്പെടുന്നു.

മനോനില തെറ്റിയത് പോലെ അക്രമാസക്തനായാണ് ശ്രീനാഥ് ഭാസി പെരുമാറിയത്. ക്യാമറ നിർബന്ധിച്ച് ഓഫാക്കിയെന്നും അസഭ്യവാക്കുകൾ കേട്ട് അപമാനം സഹിക്കാനാകാതെ ഹോട്ടലിൽ നിന്നും തിരികെ പോരുകയായിരുന്നുവെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്. തന്‍റെ ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസപ്പെടുത്തിയതിനും ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

TAGS :

Next Story