Quantcast

ജസ്റ്റിന്‍ ബീബറുടെ 'സോറി' പാട്ടില്‍ സവര്‍ക്കര്‍ തലവെച്ച് കോണ്‍ഗ്രസ് ട്രോള്‍

2015ല്‍ പുറത്തിറങ്ങിയ ജസ്റ്റിന്‍ ബീബര്‍ ആല്‍ബം 'പര്‍പ്പസി'ല്‍ നിന്നുള്ള ഹിറ്റ് പാട്ടായിരുന്നു 'സോറി'.

MediaOne Logo

Web Desk

  • Published:

    13 Sept 2021 11:18 PM IST

ജസ്റ്റിന്‍ ബീബറുടെ സോറി പാട്ടില്‍ സവര്‍ക്കര്‍ തലവെച്ച് കോണ്‍ഗ്രസ് ട്രോള്‍
X

സ്വാതന്ത്ര സമര ചരിത്രത്തില്‍ മാപ്പപേക്ഷയുടെ പേരില്‍ ധാരാളം ട്രോളുകളും വിമര്‍ശനവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നയാളാണ് ഹിന്ദുത്വ ആചാര്യന്‍ വി.ഡി സവര്‍ക്കര്‍. സ്വാതന്ത്ര്യ പോരാട്ട കാലത്ത് തടവില്‍ കഴിയവെ പലതവണയായി ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച് സവര്‍ക്കര്‍ പുറത്തിറങ്ങിയെന്നാണ് ചരിത്രം.

എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും മാപ്പു പറച്ചിലിന്റെ പേരില്‍ ഇന്നും സവര്‍ക്കര്‍ ട്രോള്‍ ചെയ്യപ്പെടുന്നു എന്നുള്ളതാണ് സത്യം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തോടെ 'സവര്‍ക്കര്‍ മാപ്പും' ട്രെന്‍ഡായി മാറുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പുറത്തിറങ്ങിയ സവര്‍ക്കര്‍ പോസ്റ്റാണ് ഇത്തരത്തില്‍ ഒടുവിലായി പുറത്തിറങ്ങിയ സവര്‍ക്കര്‍ ട്രോള്‍.

കനേഡിയന്‍ താരം ജസ്റ്റിന്‍ ബീബറുടെ ഹിറ്റ് ഗാനമായ 'സോറി'ക്ക് സവര്‍ക്കറുടെ തല വെച്ചാണ് കോണ്‍ഗ്രസ് പാട്ട് പുറത്തിറക്കിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതും 'സോറി' വൈറലാവുകയായിരുന്നു.

2015ല്‍ പുറത്തിറങ്ങിയ ജസ്റ്റിന്‍ ബീബര്‍ ആല്‍ബം 'പര്‍പ്പസി'ല്‍ നിന്നുള്ള ഹിറ്റ് പാട്ടായിരുന്നു 'സോറി'. 'മാപ്പ് പറയാന്‍ ഇത് വൈകിയ നേരമാണോ..?' എന്ന വരികളുള്ള പാട്ടിലാണ് കോണ്‍ഗ്രസ് സൈബര്‍ ട്രോളന്‍മാര്‍ സവര്‍ക്കറിന്റെ ചിത്രം ചേര്‍ത്തത്.

TAGS :

Next Story