കൊറിയൻ പോപ് താരം മൂൺ ബിന്നിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകരും കുടുംബാംഗങ്ങളും ഞെട്ടലിലാണ്

സിയോൾ: പ്രശസ്ത കൊറിയൻ പോപ് താരം മൂൺ ബിന്നിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. ബുധനാഴ്ച രാത്രി 8.10ഓടെ സിയോളിലെ ഗംഗ്‌നം ജില്ലയിലെ വീട്ടിൽ മൂൺബിന്നിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് കൊറിയൻ വിനോദ വാർത്താ ഔട്ട്‌ലെറ്റ് സൂമ്പി റിപ്പോർട്ട് ചെയ്തു. മരിച്ച വിവരം മൂൺ ബിന്നിന്റെ മാനേജർ തന്നെയാണ് ഗംഗ്‌നം പൊലീസിനെ അറിയിച്ചത്.
'മരണത്തിന്റെ കൃത്യമായ കാരണം അറിയില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പറയാനാകൂ എന്നും പൊലീസ് പറഞ്ഞതായി സൂമ്പി റിപ്പോർട്ട് ചെയ്തു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകരും കുടുംബാംഗങ്ങളും ഞെട്ടലിലാണെന്നും മരണത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മൂണിന്റെ മ്യൂസിക് ലേലായ ഫന്റാജിയോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.ആസ്‌ട്രോ ബോയ് എന്ന കെ.പോപ് ബാൻഡിലെ അംഗമായിരുന്നു മൂൺബിൻ.
ആസ്‌ട്രോ ബോയ് എന്ന കെ.പോപ് ബാൻഡിലെ അംഗമായിരുന്നു മൂൺബിൻ. 2016 ഫെബ്രുവരി 23-നാണ് മൂൺബിൻ അരങ്ങേറ്റം കുറിച്ചത്. അതിന് മുമ്പ് ജനപ്രിയ കെ-ഡ്രാമയായ 'ബോയ്സ് ഓവർ ഫ്ളവേഴ്സ്' എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. നടൻ കിം ബമ്മിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമായിരുന്നു അഭിനയിച്ചത്.
Adjust Story Font
16

