Quantcast

'ഇത് കേരളമാ, ഇവിടെ ഭരിക്കുന്നത് പൊലീസല്ല പിണറായി വിജയനാ': കാക്കിപ്പടയുടെ ടീസറെത്തി

കേരളത്തിൽ ആര് അധികാരത്തിൽ ഇരിക്കുമ്പോഴും ഏറെ വിവാദങ്ങളിൽ ചെന്ന് പെടുന്ന ഒരു വിഭാഗമാണ് പൊലീസുകാർ

MediaOne Logo

Web Desk

  • Updated:

    2022-11-27 12:19:22.0

Published:

27 Nov 2022 6:38 AM GMT

ഇത് കേരളമാ, ഇവിടെ ഭരിക്കുന്നത് പൊലീസല്ല പിണറായി വിജയനാ: കാക്കിപ്പടയുടെ ടീസറെത്തി
X

സമകാലിക പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു പൊലീസ് കഥയുമായെത്തുകയാണ് സംവിധായകൻ ഷെബി ചൗഘട്. കേരളത്തിൽ ആര് അധികാരത്തിൽ ഇരിക്കുമ്പോഴും ഏറെ വിവാദങ്ങളിൽ ചെന്ന് പെടുന്ന ഒരു വിഭാഗമാണ് പൊലീസുകാർ. നീതി നടപ്പാക്കേണ്ടവർ വൈകാരികതകൾക്ക് അടിമപ്പെടുകയോ അല്ലെങ്കിൽ അനീതി കാട്ടിയവർക്ക് ഒപ്പം നിൽക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പഴി കേൾക്കേണ്ട അവസ്ഥയിലെത്തുക. ആ ഓര്‍മപ്പെടുത്തലുമായാണ് കാക്കിപ്പടയുടെ ആദ്യ ടീസറെത്തിയത്.

ഇ.എം.എസിന്‍റെ കൊച്ചുമകൻ സുജിത്ത് ശങ്കർ അവതരിപ്പിക്കുന്ന സീനിയർ പൊലീസ് ഓഫീസർ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിലുള്ളത്. അതിൽ സുജിത്തിന്റെ കഥാപാത്രം പറയുന്നതിങ്ങനെയാണ്- "പക്ഷേ ഇത് കേരളമാ... ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ... പണിയും പോകും അഴിയും എണ്ണേണ്ടിവരും".

എസ്.വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് കാക്കിപ്പട നിർമിച്ചിരിക്കുന്നത്. ഈ വർഷം ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമാണ നിർവഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്. ഓഡിയോ റൈറ്റ്സ്- സീ മ്യൂസിക്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

TAGS :

Next Story