Quantcast

ഫഹദ് അപാര കഴിവുള്ള നടന്‍: കമല്‍ഹാസന്‍

മലയാള സിനിമയിൽ അഭിനയിക്കാൻ എപ്പോഴും തയ്യാറാണെന്ന് കമല്‍ഹാസന്‍

MediaOne Logo

Web Desk

  • Published:

    12 Jun 2022 8:33 AM GMT

ഫഹദ് അപാര കഴിവുള്ള നടന്‍: കമല്‍ഹാസന്‍
X

ഫഹദ് ഫാസിൽ അപാര ടാലന്‍റുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വത്താണെന്നും കമൽഹാസൻ. 'മാധ്യമ'ത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍റെ പ്രതികരണം-

'വിക്രമിൽ ഫഹദ്​ ഫാസിലും വിജയ്​ സേതുപതിയും തകർത്ത് അഭിനയിക്കുമ്പോൾ ഞാൻ അവരിൽനിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം​ സംവിധാനം ചെയ്യണമെന്നുപോലും​ ആഗ്രഹിച്ചുപോയി. ഫഹദ്​ ​അപാര ടാലന്‍റുള്ള നടനാണ്​. കേരളത്തിന്‍റെ മാത്രമല്ല, ദക്ഷിണേ​ന്ത്യയുടെ സ്വത്താണ്​ ഫഹദ്​. ഈ ചിത്രത്തിലേക്ക്​ ഫഹദിനെ തെരഞ്ഞെടുക്കാൻ കാരണം അദ്ദേഹത്തിന്‍റെ കഴിവ്​ മാത്രമാണ്​. അല്ലാതെ മലയാളിയായതുകൊണ്ടല്ല' - കമല്‍ഹാസന്‍ പറഞ്ഞു.

മലയാള സിനിമയിൽ അഭിനയിക്കാൻ എപ്പോഴും തയ്യാറാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി​. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങൾ ചെയ്യാൻ കഴിയും എന്ന സാധ്യതയുണ്ട്. എന്നാൽ സിനിമയുടെ തന്മയത്വം പോകുമോ എന്നാണ്​ മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ്​ മനസ്സിലാക്കാൻ കഴിഞ്ഞാൽ മലയാള സിനിമയിൽ താന്‍ ഇനിയുമെത്തുമെന്നും കമൽഹാസൻ പറഞ്ഞു.

അടുത്ത 10​ വർഷം പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന സിനിമയായിരിക്കും വിക്രം. സാ​ങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ്​ ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story