Quantcast

സേനാപതിയായി കമൽഹാസൻ ; 'ഇന്ത്യൻ 2' വിൻറെ പോസ്റ്ററെത്തി

കമൽഹാസന്റെ 68-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Updated:

    2022-11-07 10:00:00.0

Published:

7 Nov 2022 9:47 AM GMT

സേനാപതിയായി കമൽഹാസൻ ; ഇന്ത്യൻ 2 വിൻറെ പോസ്റ്ററെത്തി
X

ഇന്ത്യൻ 2 വിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. കമൽഹാസനും ശങ്കറുമൊന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2 . കമൽഹാസന്റെ 68-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സേനാപതി ലുക്കിലുള്ള കമൽഹാസനാണ് ചിത്രത്തിലുള്ളത്.

കാജൽ അഗർവാള്‍ നായികയായി എത്തുന്ന ചിത്രത്തിൽ രാകുൽ പ്രീത്, സിദ്ധാർത്ഥ്,ഐശ്വര്യ രാജേഷ്, ഡല്‍ഹി ഗണേഷ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും മറ്റു പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. 2020 ഫെബ്രുവരിയിൽ ഇന്ത്യൻ 2 ന്റെ സെറ്റിലുണ്ടായ ഒരു അപകടത്തെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഒരേ സമയം രണ്ട് ചിത്രങ്ങളാണ് ശങ്കർ ചിത്രീകരിക്കുന്നുണ്ട്.

TAGS :

Next Story