Quantcast

'മതം വെച്ച് കച്ചവടം നടത്തരുത്'; ആലിയയോട് കങ്കണ

ഒരു ബ്രൈഡല്‍വെയര്‍ ബ്രാന്‍ഡിനുവേണ്ടി ആലിയ അഭിനയിച്ച പരസ്യമാണ് കങ്കണയെ പ്രകോപിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-09-22 06:15:54.0

Published:

22 Sept 2021 11:39 AM IST

മതം വെച്ച് കച്ചവടം നടത്തരുത്; ആലിയയോട്  കങ്കണ
X

ആലിയ ഭട്ട് അഭിനയിച്ച പുതിയ പരസ്യം പുറത്തുവന്നതിനു പിന്നാലെ നടിയെ രൂക്ഷമായി വിമര്‍ശിച്ച് കങ്കണ റണൌട്ട് രംഗത്ത്. ഒരു ബ്രൈഡല്‍വെയര്‍ ബ്രാന്‍ഡിനുവേണ്ടി ആലിയ അഭിനയിച്ച പരസ്യമാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

കന്യാദാനം എന്ന ആചാരത്തെ പരസ്യത്തില്‍ ആലിയയുടെ കഥാപാത്രം ചോദ്യം ചെയ്യുന്നു. ഇതില്‍ പ്രകോപിതയായ കങ്കണ ഹിന്ദു ആചാരങ്ങളെ കളിയാക്കരുതെന്ന് ആവശ്യപ്പെട്ടു.

മതവും ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയവും കച്ചവടത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും നിഷ്‌കളങ്കരായ ഉപഭോക്താക്കളെ വിഭജന ആശയങ്ങളും പരസ്യങ്ങളും ഉപയോഗിച്ച് പറ്റിക്കരുതെന്നും എല്ലാ ബ്രാന്‍ഡുകളോടും താന്‍ വിനീതമായ അഭ്യര്‍ത്ഥിക്കുകയാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

വിവാഹവേദിയിൽ ഇരിക്കുന്ന വധു, തന്‍റെ കുടുംബം തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വിവരിക്കുന്നു. എന്നാൽ, വീട്ടിലെ മറ്റൊരാളായി കണ്ട് എന്തിനാണ് തന്നെ കന്യാദാനത്തിലൂടെ കൈമാറുന്നതെന്ന് വധു ചോദിക്കുന്നു.താൻ അങ്ങനെ ദാനം ചെയ്യപ്പെടേണ്ടവളാണോ എന്നും, എന്തുകൊണ്ടാണ് കന്യാദാനം മാത്രമുള്ളതെന്നും വധു ആരായുന്നു. എന്നാൽ, 'കന്യാമാനി'ലൂടെ വരന്‍റെ രക്ഷിതാക്കൾ വരനെ, വധുവിനും വീട്ടുകാർക്കും കൈ പിടിച്ചുകൊടുക്കുന്നതോടെ വിവാഹത്തിലെ സമത്വം എന്ന പുതിയ ആശയമാണ് പരസ്യം പങ്കുവയ്ക്കുന്നത്.

TAGS :

Next Story