കല്യാണം നടക്കുന്നില്ലെന്ന് കങ്കണ; കാരണമിതാണ്

സ്പൈ ആക്ഷൻ ത്രില്ലർ ധാക്കഡിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന സൂപ്പർ ചാരന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-05-12 13:58:58.0

Published:

12 May 2022 1:55 PM GMT

കല്യാണം നടക്കുന്നില്ലെന്ന് കങ്കണ; കാരണമിതാണ്
X

ബോളിവുഡിലെ പ്രിയ താരമാണ് കങ്കണ റണാവത്ത്. താരത്തിന്റെ പല അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങൾക്ക് വിധേയമാവറുള്ളത് പതിവാണ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. താൻ വഴക്കാളിയാണെന്നും ആൺകുട്ടികളെ തല്ലാറുണ്ടെന്നും ആളുകൾ പറഞ്ഞ് നടക്കുന്നു. ഇക്കാരണംകൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു.

പുതിയ ചിത്രമായ ധക്കഡിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം തമാശരൂപേണ ഇങ്ങനെ പറഞ്ഞത്. യഥാർത്ഥ ജീവിതത്തിൽ ടോം ബോയ് ആണോ, ആരെയെങ്കിലും മർദ്ദിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. ' അങ്ങനെയല്ല, യഥാർത്ഥ ജീവിതത്തിൽ ഞാൻ ആരെ തോൽപ്പിക്കാനാണ്, ആൺകുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറഞ്ഞു പരത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ കഠിനഹൃദയയാണെന്നാണ് എല്ലാവരും കരുതുന്നതെന്നും എന്നും കങ്കണ പറയുന്നു.

സ്പൈ ആക്ഷൻ ത്രില്ലർ ധാക്കഡിന്റെ റിലീസിനായി കാത്തിരിക്കുകയാണ് കങ്കണ. ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന സൂപ്പർ ചാരന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. റസ്നീഷ് ഘായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം 20-നാണ് ധക്കഡ് റിലീസ് ചെയ്യുക. ബോളിവുഡിലെ ആദ്യ വനിതാ രഹസ്യാന്വേഷണ ഏജന്റ് എന്ന വിശേഷണവുമായാണ് ചിത്രമെത്തുന്നത്.

TAGS :

Next Story