Quantcast

ഞെട്ടിപ്പിക്കുന്ന വിസ്മയ ലോകവുമായി കങ്കുവ; ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് പുറത്ത്

സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗ്ലിമ്പ്‌സ് വീഡിയോ റിലീസ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-07-23 09:04:06.0

Published:

23 July 2023 9:00 AM GMT

ഞെട്ടിപ്പിക്കുന്ന വിസ്മയ ലോകവുമായി കങ്കുവ; ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് പുറത്ത്
X

തെന്നിന്ത്യൻ താരം സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം 'കങ്കുവ'യുടെ ഗ്ലിമ്പ്‌സ് വീഡിയോ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളുടെ മികവോടെ ഒരുക്കിയ ചിത്രത്തിൽ അതിഗംഭീര മേക്കോവറിലാണ് സുര്യ എത്തുന്നത്. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗ്ലിമ്പ്‌സ് വീഡിയോ റിലീസ് ചെയ്തത്.

മനുഷ്യനും കാടും കഥയും എന്ന് അർഥം വരുന്ന 'ദ മാൻ, ദ വൈൽഡ്, ദ സ്റ്റോറി' എന്ന ക്യാപ്ഷനിൽ നേരത്തെ പുറത്തിറങ്ങിയ പോസ്റ്റർ വളരെയധികം ശ്രദ്ധനേടിയിരുന്നു. 'ഓരോ മുറിവും ഒരു കഥ പറയുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

ഒരു പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക. സിരുത്തൈ ശിവ ആദ്യമായി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.

ആദി നാരായണയുടേതാണ് തിരക്കഥ. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യു.വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ.ജ്ഞാനവേൽരാജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

TAGS :

Next Story