Quantcast

'തലൈവർ തമ്പി തലൈമയിലി'ന് ശേഷം അടുത്ത ചിത്രവുമായി കണ്ണൻ രവി; സംവിധാനം ഐശ്വര്യ രജിനികാന്ത്

ഐശ്വര്യ രജിനികാന്തിന്റെ അഞ്ചാം ചിത്രമാണ് കണ്ണൻ രവി പ്രൊഡക്ഷൻ നമ്പർ 9

MediaOne Logo

Web Desk

  • Published:

    27 Feb 2026 10:23 AM IST

തലൈവർ തമ്പി തലൈമയിലിന് ശേഷം അടുത്ത ചിത്രവുമായി കണ്ണൻ രവി; സംവിധാനം ഐശ്വര്യ രജിനികാന്ത്
X

കൊച്ചി: ജീവ- നിതീഷ് സഹദേവ് ചിത്രം 'തലൈവർ തമ്പി തലൈമയിലി'ന് ശേഷം അടുത്ത ചിത്രവുമായി കണ്ണൻ രവി. കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമിക്കുന്ന ഒൻപതാമത് ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ രജിനികാന്താണ്. ദീപക് രവിയാണ് ചിത്രത്തിൻ്റെ സഹനിർമാണം.

ഐശ്വര്യ രജനികാന്തിന്റെ അഞ്ചാം ചിത്രമാണ് കണ്ണൻ രവി പ്രൊഡക്ഷൻ നമ്പർ 9. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായ വെയ് രാജ വെയ്, സിനിമാ വീരൻ എന്ന് പേരുള്ള ഡോക്യുമെന്ററി ചിത്രം, രജിനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നീ ചിത്രങ്ങൾ ആണ് ഐശ്വര്യ രജിനികാന്ത് നേരത്തെ ഒരുക്കിയിട്ടുള്ളത്.

'തലൈവർ തമ്പി തലൈമയിൽ' കൂടാതെ, രാവണകൂട്ടം എന്ന ചിത്രവും നിർമിച്ചിട്ടുള്ള കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവയാണ്. പിആർഒ- ശബരി

Next Story