'എന്താ മോനെ ദിനേശാ...'; ബച്ചന് മുന്നില്‍ 'ലാലേട്ടന്‍ സ്‌റ്റൈലില്‍' മുണ്ട് മടക്കിക്കുത്തി ഋഷഭ് ഷെട്ടി: വൈറലായി വീഡിയോ
കാന്താരയുടെ വിജയത്തിനിടെ അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ കറോര്‍പതിയിലും അതിഥിയായി എത്തിയിരിക്കുകയാണ് ഋഷഭ്

Photo| Instagram
മുംബൈ: ബോക്സോഫീസിൽ കാന്താര ചാപ്റ്റര്‍ 1കുതിപ്പ് തുടരുകയാണ്.ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായി എത്തിയ ചിത്രം ആദ്യഭാഗത്തെക്കാളും വിജയമായെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കേരളത്തിലും ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
കാന്താരയുടെ വിജയത്തിനിടെ അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ കറോര്‍പതിയിലും അതിഥിയായി എത്തിയിരിക്കുകയാണ് ഋഷഭ് . പരിപാടിയിലേക്കുള്ള ഋഷഭിന്റെ എന്‍ട്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിന്‍റെ പ്രിയ നടൻ മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രമായ നരസിംഹത്തിലെ ഹിറ്റ് ഡയലോഗ് പറഞ്ഞു കൊണ്ട് മുണ്ടു മടക്കിക്കുത്തുന്ന ഷെട്ടിയുടെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാൽ സ്റ്റൈലില്‍ 'എന്താ മോനേ ദിനേശാ' എന്ന് ചോദിച്ചു കൊണ്ടാണ് ഋഷഭ് മുണ്ട് മടക്കിക്കുന്നത്. ഇത് കേട്ട് സദസിലുള്ളവരും ബച്ചനും കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. സബാഷ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിഗ് ബിയുടെ കയ്യടി.
നിരവധി മലയാളികളാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. ഋഷഭ് ലാലേട്ടൻ ഫാൻ ബോയ് ആണെന്നും ലാൽ ആരാധകര്‍ പറയുന്നു. താന്‍ മാസ് സിനിമകളുടെ വലിയ ആരാധകനാണെന്നും ബച്ചനും മോഹന്‍ലാലുമൊക്കെ തന്‍റെ ഇഷ്ട നടന്മാരാണെന്നും ഋഷഭ് മുൻപ് പറഞ്ഞിട്ടുണ്ട്.
അതേസമയം ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയിലേക്ക് എത്തുമ്പോൾ ആഗോള കലക്ഷൻ 600 കോടി കടന്നു. ഋഷഭ് ‘ബെർമേ’ എന്ന കഥാപാത്രമായി എത്തുമ്പോൾ രുക്മിണി വസന്ത് കനകാവതിയെയും ഗുല്ഷൻ ദേവയ്യ കുളശേഖരയെയും അവതരിപ്പിക്കുന്നു. മലയാളത്തിൽ നിന്ന് ജയറാമും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സംഗീതം - ബി. അജനീഷ് ലോക്നാഥ്,ക്യാമറ-അർവിന്ദ് എസ് കശ്യപ് . രചനയിൽ അനിരുദ്ധ മഹേഷ്യും ഷാനിൽ ഗൗതമും സഹരചനാ പങ്കാളികളായി പ്രവർത്തിച്ചിരിക്കുന്നു. വിജയ് കിരഗന്ദൂർയുടെ ഹോംബലെ ഫിലിംസ് ബാനറാണ് നിർമാണം.
Adjust Story Font
16

