Quantcast

തിരുവനന്തപുരത്തെ അധോലോക കഥയുമായി കാപ്പ വരുന്നു; പൃഥ്വിരാജിന്‍റെ ജന്മദിനത്തില്‍ ടീസര്‍ റിലീസ്

ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-10-15 13:49:55.0

Published:

15 Oct 2022 1:43 PM GMT

തിരുവനന്തപുരത്തെ അധോലോക കഥയുമായി കാപ്പ വരുന്നു; പൃഥ്വിരാജിന്‍റെ ജന്മദിനത്തില്‍ ടീസര്‍ റിലീസ്
X

പൃഥ്വിരാജും ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ടീസർ നാളെ പുറത്തിറക്കും. നാളെ വൈകിട്ട് ഏഴ് മണിക്ക് ആണ് ടീസര്‍ പുറത്തിറക്കുക. പൃഥ്വിരാജിൻ്റെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തിറക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ ബാലമുരളി ഒന്നിക്കുന്നത്.

തിയ്യേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്‍റെ താരനിരയിൽ ഉണ്ട്.

ഛായാഗ്രഹണം-ജോമോൻ ടി ജോൺ. എഡിറ്റർ-ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ചു ജെ. അസോസിയേറ്റ് ഡയറക്ടർ-മനു സുധാകരൻ. കലാസംവിധാനം-ദിലീപ് നാഥ്. വസ്ത്രാലങ്കാരം-സമീറ സനീഷ്. മേക്കപ്പ്-സജി കാട്ടാക്കട.സ്റ്റിൽസ്-ഹരി തിരുമല. പി.ആർ.ഒ-ശബരി.

TAGS :

Next Story