Quantcast

' കലക്കാച്ചി '- കാത്തിരിപ്പ് വെറുതെയായില്ല കരിക്ക് വീണ്ടും വൈറൽ

സിനിമാ താരമായ വിൻസി സോണി അലോഷ്യസും കലക്കാച്ചിയിൽ അഭിനയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-12-25 14:07:19.0

Published:

25 Dec 2021 2:01 PM GMT

 കലക്കാച്ചി - കാത്തിരിപ്പ് വെറുതെയായില്ല കരിക്ക് വീണ്ടും വൈറൽ
X

നാലുമാസത്തോളം നീണ്ട ആരാധകരുടെ കാത്തിരിപ്പിന് അവസാനം നൽകി പുറത്തിറങ്ങിയ കരിക്കിന്റെ പുതിയ വെബ്‌സീരീസിന് വൻ വരവേൽപ്പ്. കലക്കാച്ചി എന്ന് പേരിട്ടിരിക്കുന്ന സീരിസിന്റെ ഒന്നാം ഭാഗം ഇന്ന് വൈകുന്നേരം അഞ്ചിനാണ് പുറത്തിറങ്ങിയത്.

സ്ഥിരം കോമഡികളിൽ നിന്ന് മാറി മറ്റൊരു രീതിയിലാണ് കലക്കാച്ചി കരിക്ക് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ കൊണ്ട് ഏഴുലക്ഷത്തിലധികം ആൾക്കാരാണ് ഇതുവരെ കലക്കാച്ചി കണ്ടത്. സ്ഥിരം കരിക്ക് താരങ്ങളായ കൃഷ്ണചന്ദ്രൻ, ശബരീഷ് സജിൻ, ജീവൻ സ്റ്റീഫൻ, ഉണ്ണി മാത്യൂസ്, അർജുൻ രത്തൻ, അനു കെ അനിയൻ തുടങ്ങിയവർക്ക് പുറമെ സിനിമാ താരമായ വിൻസി സോണി അലോഷ്യസും കലക്കാച്ചിയിൽ അഭിനയിച്ചിട്ടുണ്ട്. അർജുൻ രത്തനാണ് സംവിധാനം.

TAGS :

Next Story