Quantcast

കരിക്കിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു

അർജന്റീന ഫാൻസ് കാട്ടൂർകടവ്, ട്രാൻസ് തുടങ്ങിയ സിനിമകളിലും അര്‍ജുന്‍ അഭിനയിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-11-29 13:35:27.0

Published:

29 Nov 2021 1:34 PM GMT

കരിക്കിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു
X

മലയാളം വെബ് സിരീസായ കരിക്കിലൂടെ ശ്രദ്ധേയനായ അർജുൻ രത്തൻ വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അർജുനാണ് വിവരം ആരാധകരെ അറിയിച്ചത്. ശിഖ മനോജാണ് വധു.

കരിക്ക് വെബ് സീരിസിലെ സീൻ ബ്രിട്ടോ, കല്യാണ വീട്ടിലെ മാമൻ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ അർജുൻ കരിക്കിന്റെ കണ്ടന്റ് പ്രൊഡ്യൂസർ കൂടിയാണ്. കൂടാതെ മിഥുൻ മാനുവൽ ചിത്രമായ അർജന്റീന ഫാൻസ് കാട്ടൂർകടവ്, ട്രാൻസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നിരവധിപേർ ഇരുവർക്കും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു.

Summary: Karikku Web series Actor Arjun Ratan Getting Marrie

TAGS :

Next Story