Quantcast

തല്ലുമാലയ്ക്ക് ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട്: പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും

ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും ആദ്യം ഒന്നിച്ചത് ലവ് എന്ന സിനിമയിലാണ്

MediaOne Logo

Web Desk

  • Published:

    25 Oct 2022 12:10 PM GMT

തല്ലുമാലയ്ക്ക് ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട്: പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും
X

തല്ലുമാല എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകൻ ഖാലിദ് റഹ്മാനും നിര്‍മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ഉസ്മാനാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്.

"ലവിന്റെയും തല്ലുമാലയുടെയും സൂപ്പര്‍ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും"- എന്നാണ് ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് ഉസ്മാന്‍ കുറിച്ചത്.

ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും ആദ്യം ഒന്നിച്ചത് ലവ് എന്ന സിനിമയിലാണ്. ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമ ഏറെ വ്യത്യസ്തമായിരുന്നു.

അതിനുശേഷമാണ് ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തല്ലുമാല ചെയ്തത്. സിനിമയുടെ മെയ്ക്കിങ്ങിലും ക്യാമറയിലും എഡിറ്റിംഗിലുമെല്ലാം ഏറെ വ്യത്യസ്തതകളുള്ള ചിത്രമാണ് തല്ലുമാല. ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു.


Khalid Rahman എന്താ അന്റെ മൈൻഡ് ..?? Proudly announcing our next after the super success of Love and Thallumaala .. More details shall be out soon …

Posted by Ashiq Usman on Monday, October 24, 2022


TAGS :

Next Story