Quantcast

കൊറിയൻ യുവനടി പാർക് സൂ റ്യൂൻ ഗോവണിയിൽനിന്ന് വീണുമരിച്ചു

നടിയുടെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-13 09:04:12.0

Published:

13 Jun 2023 2:32 PM IST

Korean actress Park Soo Ryun dies after falling from stairs
X

സിയോൾ: ജനപ്രിയ കൊറിയൻ യുവനടിയായ പാർക് സൂ റ്യൂൻ ഗോവണിയിൽനിന്ന് താഴെവീണു മരിച്ചു. ഞായറാഴ്ചയാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

ദക്ഷിണ കൊറിയൻ ദ്വീപായ ജേജുവിൽ സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് രാജ്യത്തെ നടുക്കി പാർക്ക് സൂവിന്റെ മരണവിവരം പുറത്തുവരുന്നത്. 29കാരിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. നടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതായി കുടുംബം അറിയിച്ചു.

മസ്തിഷ്‌കം മാത്രമാണ് പ്രവർത്തനരഹിതമായതെന്നും ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ടെന്നും നടിയുടെ മാതാവ് പറഞ്ഞു. അവയവങ്ങൾ ആവശ്യമുള്ള ആളുകൾ ഒരുപാടുണ്ടാകും. മറ്റാരുടെയെങ്കിലും ഹൃദയത്തിൽ അവളുടെ ഹൃദയം മിടിക്കുന്നതിൽ അമ്മയും അച്ഛനുമെന്ന നിലയ്ക്ക് തങ്ങൾക്ക് സന്തോഷമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

2018ൽ സംഗീത ആൽബമായ il tenoreലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് Finding Kim Jong Wook, Passing Through Love, Siddhartha, The Day We Loved തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. Snowdrop ആണ് അവസാനമായി അഭിനയിച്ച ടെലിവിഷൻ സീരീസ്.

Summary: Korean actress Park Soo Ryun dies after falling from stairs

TAGS :

Next Story