Quantcast

'സിനിമ പ്രമോഷന് അനുമതി നിഷേധിച്ചെന്ന ആരോപണം തെറ്റ്': ഒമർ ലുലുവിനെതിരെ മാൾ അധികൃതർ

പൊലീസിന് അനുമതിയും സുരക്ഷയും ഒരുക്കുന്നതിന് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് മാത്രമാണ് പറഞ്ഞതെന്നും അധികൃതർ

MediaOne Logo

Web Desk

  • Updated:

    2022-11-19 18:07:17.0

Published:

19 Nov 2022 10:52 PM IST

സിനിമ പ്രമോഷന് അനുമതി നിഷേധിച്ചെന്ന ആരോപണം തെറ്റ്: ഒമർ ലുലുവിനെതിരെ മാൾ അധികൃതർ
X

സിനിമാതാരം ഷക്കീല ഉൾപ്പെടുന്ന സിനിമ പ്രമോഷന് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അനുമതി നിഷേധിച്ചെന്ന സംവിധായകന്‍ ഒമർ ലുലുവിന്റെ ആരോപണം നിഷേധിച്ച് ഹൈലൈറ്റ് മാള്‍ അധികൃതർ.

കൂടുതൽ ആളുകള്‍ എത്താന്‍ സാധ്യതയുള്ള പരിപാടിയായതിനാല്‍ പൊലീസിന് അനുമതിയും സുരക്ഷയും ഒരുക്കുന്നതിന് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഒമർ ലുലുവിന്റെ ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും ഹൈലൈറ്റ് മാൾ മാർക്കറ്റിങ് മാനേജർ തൻവീർ അറിയിച്ചു

TAGS :

Next Story