Quantcast

അനിയത്തിപ്രാവിലെ ചുവന്ന സ്പ്ലെന്‍ഡര്‍ 25 വര്‍ഷത്തിന് ശേഷം സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

മാര്‍ച്ച് 26ന് അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികയുകയാണ്

MediaOne Logo

Web Desk

  • Published:

    25 March 2022 8:41 AM GMT

അനിയത്തിപ്രാവിലെ ചുവന്ന സ്പ്ലെന്‍ഡര്‍ 25 വര്‍ഷത്തിന് ശേഷം സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍
X

മലയാളത്തിലെ പ്രണയചിത്രങ്ങുടെ ലിസ്റ്റ് എടുത്താല്‍ ഏറ്റവും മുന്‍നിരയിലായിരിക്കും അനിയത്തിപ്രാവിന്‍റെ സ്ഥാനം. കുഞ്ചാക്കോ ബോബന്‍റെ ആദ്യ സിനിമ, ബേബി ശാലിനിയുടെ നായികയായുള്ള അരങ്ങേറ്റം. മാര്‍ച്ച് 26ന് അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികയുകയാണ്. ചിത്രത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മിനിക്കും സുധിക്കുമൊപ്പം ഓര്‍മയില്‍ വരുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ചാക്കോച്ചന്‍ ഒരു രാജമല്ലി പാടിവരുന്ന ആ ചുവന്ന സ്പ്ലെന്‍ഡര്‍ ബൈക്ക്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബൈക്ക് സ്വന്തമാക്കയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ആലപ്പുഴയിലെ ബൈക്ക് ഷോറ‍ൂമിൽ ജോലി ചെയ്യുന്ന ബോണി എന്നയാളുടെ കൈവശമായിരുന്നു ഈ ബൈക്ക്. ഒരുപാട് അന്വേഷണങ്ങൾക്കു ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും ഷോറൂം ഉടമയുമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണു വാങ്ങിയതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ചിത്രത്തിന്‍റെ തുടക്കം മുതല്‍ ആ സ്പ്ലെന്‍ഡര്‍ ബൈക്കുമുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെ പോലെ ആ ബൈക്കിനെയും മലയാളികള്‍ ഏറ്റെടുത്തു. 1997 മാര്‍ച്ച് 27നായിരുന്നു അനിയത്തിപ്രാവ് തിയറ്ററുകളിലെത്തിയത്. പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രം ആദ്യമൊന്നും കാണാന്‍ ആളുണ്ടായിരുന്നില്ല. പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ തിയറ്റുകള്‍ നിറയുകയായിരുന്നു. ഫാസിലായിരുന്നു സംവിധാനം. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിലും ചിത്രം റീമേക്ക് ചെയ്തു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം പുനരാവിഷ്കരിച്ചു.

TAGS :

Next Story