'കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല'- ന്നാ താൻ കേസ് കൊട് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ന്നാ താൻ കേസ് കൊട് ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം നേടിയത് 25 കോടിയാണ്.

MediaOne Logo

Web Desk

  • Published:

    27 Aug 2022 2:36 PM GMT

കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല- ന്നാ താൻ കേസ് കൊട് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
X

'കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല' -ന്നാ താൻ കേസ് കൊട് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. അടുത്തിടെ പുറത്തിറങ്ങിയ രതീഷ്് ബാലകൃഷ്ണൻ-കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ തന്നെയാണ് ' കൊല്ലാ്ം പക്ഷേ തോൽപ്പിക്കാനാകില്ല' എന്ന വരികളുള്ള ചിത്രം പങ്കുവെച്ചത്.

' കൊഴുമ്മൽ രാജീവനിലും വിപ്ലവകാരിയുണ്ട്.. ( ചിത്രത്തിലെ കുഞ്ചാക്കോ ബോബൻ കഥാപാത്രത്തിന്റെ പേരാണ് രാജീവൻ). നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും..!'വരിക വരിക കൂട്ടരേ..'

നിങ്ങളുടെ സമീപമുള്ള തിയറ്ററുകളിൽ'- എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ന്നാ താൻ കേസ് കൊട് ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം നേടിയത് 25 കോടിയാണ്. നിർമാതാവ് സന്തോഷ് ടി കുരുവിളയാണ് ബോക്‌സ് ഓഫീസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബൻറെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവ്വഹിച്ച ചിത്രം പ്രമേയത്തിൻറെ കരുത്തും ശൈലിയും കൊണ്ടാണ് പ്രേക്ഷകരിലേക്ക് ഇടിച്ചുകയറിയത്. ആദ്യ ദിനത്തിലെ ചിത്രത്തിൻറെ പോസ്റ്ററുമായി ഉയർന്ന കുഴി വിവാദവും ചിത്രത്തെ തിയറ്ററുകളിൽ തുണച്ചു. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകം ഇടതു അനുഭാവികളെ ചൊടിപ്പിച്ചിരുന്നു. സർക്കാരിന് എതിരെയാണ് പോസ്റ്റർ എന്ന തരത്തിൽ കമൻറുകൾ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ചിത്രം കാണരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള പ്രചരണങ്ങൾ നടന്നിരുന്നു. വൈകാതെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ ചിത്രത്തിന് പിന്തുണയുമായി രം?ഗത്തെത്തുകയും ചെയ്തു. കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കർ, രാജേഷ് മാധവൻ, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.

TAGS :

Next Story