Quantcast

'നമ്മള്‍ എത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടാകും...' ഞെട്ടിക്കാനൊരുങ്ങി കുറ്റവും ശിക്ഷയും, ട്രെയിലര്‍

കുറ്റാന്വേഷണ കഥ പറയുന്ന ത്രില്ലറാണ് ചിത്രം

MediaOne Logo

Web Desk

  • Published:

    3 Sep 2021 1:01 PM GMT

നമ്മള്‍ എത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടാകും... ഞെട്ടിക്കാനൊരുങ്ങി കുറ്റവും ശിക്ഷയും, ട്രെയിലര്‍
X

രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. ആസിഫ് അലിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. ആസിഫിനൊപ്പം അലന്‍സിയര്‍, ഷറഫുദ്ദീന്‍, സണ്ണി വെയിന്‍, സെന്തില്‍ കൃഷ്ണ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുറ്റാന്വേഷണ കഥ പറയുന്ന ത്രില്ലറാണ് ചിത്രം.



ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റിങ്. സുരേഷ് രാജനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഡോണ്‍ വിന്‍സന്‍റ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

TAGS :

Next Story