Quantcast

'ലാ ഇലാജ്...', ആലിയ ഭട്ടിന്‍റെ 'ഡാർലിംഗ്‌സി'ലെ ആദ്യ ഗാനം പുറത്ത്

ആലിയ ഭട്ടിന്‍റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍'

MediaOne Logo

ijas

  • Updated:

    2022-08-02 16:47:44.0

Published:

2 Aug 2022 4:44 PM GMT

ലാ ഇലാജ്..., ആലിയ ഭട്ടിന്‍റെ ഡാർലിംഗ്‌സിലെ ആദ്യ ഗാനം പുറത്ത്
X

ആലിയ ഭട്ടിനൊപ്പം മലയാളി നടൻ റോഷന്‍ മാത്യൂ പ്രധാന കഥാപാത്രമാകുന്ന ചിത്രം 'ഡാർലിംഗ്‌സ്'ലെ ആദ്യ ഗാനം പുറത്തിറങ്ങി. വിശാല്‍ ഭരദ്വാജിന്‍റെ സംഗീതത്തില്‍ അര്‍ജിത് സിങ് ആലപിച്ച ഗാനമാണ് പുറത്തുവന്നത്. ഗുല്‍സാറിന്‍റേതാണ് വരികള്‍. അമ്മ-മകള്‍ ബന്ധത്തിലൂന്നി കഥ പറയുന്ന ഡാർലിംഗ്‌സില്‍ ഷെഫാലി ഷായും ആലിയക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നെറ്റ്ഫ്ലിക്സില്‍ ഓഗസ്‍റ്റ് അഞ്ചിന് ചിത്രം റിലീസ് ചെയ്യും.

ആലിയ ഭട്ടിന്‍റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍'. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഡാർക്ക് കോമഡി വിഭാഗത്തിലുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജാസ്മീത് കെ റീൻ ആണ്.

റോഷന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ചോക്ക്ഡ് എന്ന ചിത്രത്തിലൂടെയായിരുന്നു റോഷൻ മാത്യു ബോളിവുഡിലെത്തിയത്.

TAGS :

Next Story