Quantcast

'മലയാള നവതരംഗ സിനിമയുടെ നായകന്‍': ഫഹദിനെ പ്രകീര്‍ത്തിച്ച് അല്‍ജസീറ

ഫഹദ് എന്ന താരത്തിന്‍റെ പിറവിയും തളര്‍ച്ചയും മടങ്ങിവരവും വ്യക്തമാക്കുന്നതാണ് അല്‍ജസീറ ലേഖനം

MediaOne Logo

ijas

  • Updated:

    2021-07-16 02:12:33.0

Published:

15 July 2021 3:59 PM GMT

മലയാള നവതരംഗ സിനിമയുടെ നായകന്‍: ഫഹദിനെ പ്രകീര്‍ത്തിച്ച് അല്‍ജസീറ
X

തുടര്‍ച്ചയായ ഒ.ടി.ടി വിജയങ്ങള്‍ക്ക് പിന്നാലെ ഫഹദ് ഫാസിലിനെ പ്രകീര്‍ത്തിച്ച് അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ. മലയാള നവതരംഗ സിനിമയുടെ മുന്‍നിര പോരാളിയെന്നാണ് അല്‍ജസീറ ഫഹദിനെ വിശേഷിപ്പിച്ചത്. ഫഹദിന്‍റെ സിനിമാ നിയമപുസ്തകത്തിലെ പ്രധാന നിയമങ്ങള്‍ ആധികാരികതയും സത്യസന്ധതയുമായിരിക്കും. സാധാരണ കഥാരീതികൾ തെരഞ്ഞെടുക്കുന്നതിന് പകരം പരീക്ഷണങ്ങൾ നിറഞ്ഞ പ്രമേയങ്ങളും കഥാപാത്രങ്ങളുമായി ഫഹദ് ഫാസിൽ മലയാള സിനിമയുടെ മാറ്റത്തിന്‍റെ പതാകവാഹകനാവുകയാണെന്ന് അൽജസീറ ലേഖനത്തില്‍ പറയുന്നു. ഇന്ന് പുറത്തിറങ്ങിയ മഹേഷ് നാരായണന്‍ ചിത്രം മാലികിന്‍റെ പശ്ചാത്തലത്തിലാണ് അല്‍ ജസീറ ഫഹദിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്.

ഇരുപതുവർഷം നീണ്ട ഫഹദ് ഫാസിലിന്‍റെ സിനിമാ ജിവിതത്തിലെ നാഴികകല്ലായിരിക്കും മാലിക് സിനിമയെന്നും അൽജസീറ നിരീക്ഷിച്ചു. കള്ളക്കടത്തും, രാഷ്ട്രീയവും, കുറ്റകൃത്യങ്ങളും, അഴിമതിയും നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നുമുള്ള സുലൈമാന്‍ മാലിക് എന്ന നേതാവിനെയാണ് മാലികില്‍ ഫഹദ് പകര്‍ന്നാടുന്നതെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. ദിലീഷ് പോത്തന്‍, മഹേഷ് നാരായണന്‍, സാനുജോണ്‍ വര്‍ഗീസ്, ശ്യാം പുഷ്കരന്‍ എന്നിവരുടെ കൂട്ടിക്കെട്ടില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ മികച്ച ചിത്രങ്ങളാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചതെന്നും അല്‍ജസീറ കുറിപ്പില്‍ വ്യക്തമാക്കി.

ഫഹദ് എന്ന താരത്തിന്‍റെ പിറവിയും തളര്‍ച്ചയും മടങ്ങിവരവും വ്യക്തമാക്കുന്ന ലേഖനം താരത്തിന്‍റെ സിനിമാകുടുംബ പാരമ്പര്യവും വിശദമാക്കുന്നുണ്ട്. 2002ല്‍ പിതാവും സംവിധായകനുമായ ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്തായിരുന്നു ഫഹദിന്‍റെ ആദ്യ ചിത്രം. പിന്നീട് അഭിനയ ജീവിതം ഉപേക്ഷിച്ച താരം അമേരിക്കയില്‍ പഠനത്തിന് പോയി. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ചെറുചിത്രം മൃത്യുഞ്ജയത്തിലൂടെയാണ് ഫഹദ് മടങ്ങിവരുന്നത്. ചാപ്പാ കുരിശിലൂടെ സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി.

TAGS :

Next Story