Quantcast

ഓണം 'ആർഡിഎക്സ്' തൂക്കുമോ?; പിന്തുണച്ച് ലിജോ ജോസ് പെല്ലിശ്ശേരി, കമന്റുമായി പെപ്പെ

'ആശാന്റെ പിള്ളേർ തിയേറ്ററിൽ പൊടി പൊടിക്കുന്നുണ്ട്' തുടങ്ങി ആരാധകരുടെ പ്രതികരണങ്ങളും പിന്നാലെയുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-08-26 05:29:25.0

Published:

26 Aug 2023 10:52 AM IST

RDX
X

നീരജ് മാധവ്, ഷെയ്ൻ നി​ഗം, ആന്റണി വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ആർഡിഎക്സ്'. ഓണം റിലീസായി എത്തിയ ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിക്കഴി‍ഞ്ഞു. ഈ അവസരത്തിൽ സിനിമയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

ആർഡിഎക്സ് എന്ന് മാത്രം കുറിച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ലിജോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ കമന്റുമായെത്തുന്നത് നിരവധിപേരാണ്. 'ആശാനെ..', എന്നാണ് ആന്റണി വർ​ഗീസ് (പെപ്പെ) പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'ആശാന്റെ പിള്ളേർ തിയേറ്ററിൽ പൊടി പൊടിക്കുന്നുണ്ട്' തുടങ്ങി ആരാധകരുടെ പ്രതികരണങ്ങളും പിന്നാലെയുണ്ട്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ടീസർ ഓണത്തിന് ഇറക്കിക്കൂടേ എന്ന ആവശ്യവും ലിജോയുടെ പോസ്റ്റിന് കീഴെ വരുന്നുണ്ട്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ് ഒരു മാസ് ആക്ഷൻ ഫാമിലി ഡ്രാമയാണ്. ചിത്രത്തിൽ ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

TAGS :

Next Story