സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുത്; അമ്മ ലക്ഷ്മിയുമായി ഒരു പ്രശ്നവുമില്ലെന്നും നടി ഐശ്വര്യ

എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-06-22 10:07:50.0

Published:

22 Jun 2022 10:07 AM GMT

സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുത്; അമ്മ ലക്ഷ്മിയുമായി ഒരു പ്രശ്നവുമില്ലെന്നും നടി ഐശ്വര്യ
X

കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഐശ്വര്യ ഭാസ്കര്‍. നരസിംഹം ഉള്‍പ്പെടെയുള്ള മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നെങ്കിലും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് നടി. സോപ്പ് വിറ്റാണ് താന്‍ ജീവിക്കുന്നതെന്ന് ഈയിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ അഭിമുഖത്തിനു ശേഷം തന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ.

തനിക്ക് അമ്മ ലക്ഷ്മിയുമായി യാതൊരു പ്രശ്നവുമില്ലെന്ന് ഐശ്വര്യ പറഞ്ഞു. എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു. അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും അവർ വ്യക്തമാക്കി. അമ്മ എന്നെ വളർത്തി, പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് തന്‍റെ കടമയാണ്. താൻ തന്‍റെ മകളെ നോക്കിയെന്നും അവൾ ഇനി അദ്ധ്വാനിച്ച് ജീവിച്ചോളുമെന്നും ഐശ്വര്യ വ്യക്തമാക്കി. മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ഒരിക്കലും ജീവിക്കരുതെന്നും ഐശ്വര്യ പറഞ്ഞു.

സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ നയന്‍താരയെ പോലെ എല്ലാവര്‍ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.


TAGS :

Next Story